HOME
DETAILS

പാല്‍ച്ചുരം പാതയില്‍ യാത്ര ഭീതിയോടെ

  
backup
October 01, 2018 | 12:58 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a4

മാനന്തവാടി: കനത്ത മഴയിലും മണ്ണിടിച്ചിലിലും റോഡും സംരക്ഷണ ഭിത്തികളും തകര്‍ന്നതും റോഡരിക് ഇടിഞ്ഞതും പാല്‍ച്ചുരം പാതയിലെ ഗതാഗതം ഭീതിയിലാക്കുന്നു.
ഗതാഗതയോഗ്യമല്ലാത്തതിനാല്‍ പ്രളയത്തിന് ശേഷം രണ്ടാഴ്ച അടച്ചിട്ടാണ് റോഡില്‍ താല്‍കാലിക അറ്റകുറ്റപണികള്‍ നടത്തിയത്. എന്നാല്‍ പ്രവൃത്തികള്‍ ഇപ്പോഴും പൂര്‍ണമായിട്ടില്ല. റോഡ് ഇടിഞ്ഞഭാഗങ്ങളില്‍ വരെ താല്‍ക്കാലികമായുള്ള സംവിധാനങ്ങള്‍ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. റോഡരികിലെ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിച്ചിട്ടുമില്ല. നിലവില്‍ മുളകളും മറ്റും കുഴിച്ചിട്ടാണ് ഇവിടെ അപായ സൂചന ഒരുക്കിയിട്ടുള്ളത്.
മതിയായ സുരക്ഷാ ഭിത്തി ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ടാല്‍ നേരെ ചുരത്തിലെ കൊക്കയിലേക്ക് പതിക്കുന്ന സ്ഥിതിയാണുള്ളത്. അഞ്ച് ഹെയര്‍പിന്‍ വളവുകളുള്ള പാല്‍ചുരത്തില്‍ ഏറെ ഭീതിയുള്ളത് ചെകുത്താന്‍ തോടിന് സമീപത്തെ വലിയ കയറ്റമാണ്. ഈ ഭാഗത്തെ റോഡ് പൂര്‍ണമായി തകര്‍ന്നിരുന്നെങ്കിലും താല്‍കാലികമായി കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. വീരാജ് പേട്ട ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ ബംങ്കളൂരു ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളും പാല്‍ചുരം മാനന്തവാടിയാണ് കടന്നു പോകുന്നത്. കണ്ണൂരില്‍ നിന്നും ചെങ്കല്ല് കയറ്റി വയനാട്ടിലേക്കെത്തുന്ന ഭൂരിഭാഗം ലോറികളും പാല്‍ ചുരത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ വീതി കുറഞ്ഞത് ഈ പാതയിലൂടെയുള്ള ഗതാഗതം ദുഷ്‌കരമാക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  2 days ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  2 days ago
No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  2 days ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  2 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  2 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  2 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  2 days ago