HOME
DETAILS
MAL
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; സരിതക്കെതിരെ ജാമ്യമില്ലാ കേസ്
backup
December 13 2020 | 06:12 AM
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ സരിത എസ് നായരെ രണ്ടാം പ്രതിയാക്കി പൊലിസ് കേസെടുത്തു. 11 ലക്ഷം തട്ടിയെന്ന ഓലത്താന്നി സ്വദേശി അരുണിന്റെ പരാതിയിലാണ് നെയ്യാറ്റിന്‍കര പൊലിസ് കേസെടുത്തത്. കുന്നത്തുകാല്‍ പഞ്ചായത്തിലെ സി.പി.ഐ സ്ഥാനാര്‍ഥി ടി. രതീഷ്, പൊതുപ്രവര്ത്തകന് ഷാജു പാലിയോട് എന്നിവരാണ് മറ്റു പ്രതികള്‍.
സംഘം ഇരുപതിലേറെ യുവാക്കളില്‍ നിന്നും പണം തട്ടിയതായാണ് പൊലിസിനു ലഭിച്ച വിവരം. കഴിഞ്ഞ നവംബറില്‍ കെ.ടി.ഡി.സിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം തട്ടിയെടുത്തതായി പാലിയോട് സ്വദേശി നെയ്യാറ്റിന്‍കര പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് ശനിയാഴ്ച്ച വീണ്ടുമൊരു പരാതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."