HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശിച്ചില്ലെന്ന് ജില്ലാ ജഡ്ജി
backup
July 30 2016 | 07:07 AM
കോഴിക്കോട്: കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ജഡ്ജി. ഈ വിഷയത്തില്‍ ജഡ്ജി ഹൈക്കോടതിയില്‍ വിശദീകരണം നല്കി. ഹൈക്കോടതി രജിസ്ട്രാറിനെ ഫോണ്‍ വഴിയാണ് അദ്ദേഹം വിശദീകരണം അറിയിച്ചത്. മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കുന്നതിനാല്‍ സുരക്ഷ വര്‍ധിപ്പാക്കാനാണ് പൊലിസിനോട് നിര്‍ദേശിച്ചതെന്നും എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം ജില്ലാ ജഡ്ജിയുടെ നിര്‍ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തതെന്നായിരുന്നു സിറ്റി പൊലിസ് കമ്മിഷണറുടെയും ടൗണ്‍ എസ്.ഐയുടേയും വാദം. ജഡ്ജിയുടെ പ്രതികരണത്തോടെ പൊലിസിന്റെ ഈ വാദം അസ്ഥാനത്താവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."