ഐ.എസ്.ആര്‍.ഒ ചാരക്കേസ്: ഡി.കെ ജയിന്‍ സമിതി തെളിവെടുപ്പ് തുടങ്ങി
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ഡി.കെ ജെയിന്‍ കമ്മിറ്റി തെളിവെടുപ്പ് തുടങ്ങി.
സെക്രട്ടട്ടേറിയറ്റ് അനക്‌സില്‍ നടക്കുന്ന തെളിവെടുപ്പ് ഇന്നും തുടരും. ഇരയായ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനില്‍ നിന്ന് സമിതി ഇന്നലെ മൊഴിയെടുത്തു.
ഓണ്‍ലൈനായാണ് സമിതി അധ്യക്ഷന്‍ ജ. ജെയിന്‍ പങ്കെടുക്കുന്നത്. അംഗങ്ങളായ വി.എസ് സെന്തിലും ബി.കെ പ്രസാദും സിറ്റിങില്‍ നേരില്‍ പങ്കെടുക്കുന്നു.
2018ലാണ് സുപ്രിംകോടതി ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചത്. സമൂഹത്തിലെ ഉന്നതവ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതര പിഴവാണെന്നായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം.
പറയാനുള്ളതെല്ലാം
പറഞ്ഞെന്ന്
നമ്പി നാരായണന്‍
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന ജസ്റ്റിസ് ഡി.കെ ജയിന്‍ സമിതിയോട് പറയാനുള്ളതെല്ലാം പറഞ്ഞെന്ന് നമ്പി നാരായണന്‍.
എന്താണ് പറഞ്ഞതെന്ന് പുറത്തുപറയാനാകില്ല. ഇതുവരെയും നീതികിട്ടി. ഇനിയും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ആരോപണ വിധേയരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവരുടെ മൊഴിയുമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."