ബീഫ് നിരോധനം: പ്രതിഷേധിച്ചു
തൊടുപുഴ: ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്ന സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര ഭരണാധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊടുപുഴ നഗരത്തില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിന് നാനാമേഖലയുടെയും പിന്തുണ. പ്രതിഷേധസമരത്തിന് പിന്തുണ ഏറിയപ്പോള്‍ സംഘാടകര്‍ കരുതിയിരുന്ന ബീഫ് പൊടുന്നനെ തീര്‍ന്നു. ഇതോടെ വീണ്ടും ബീഫ് എത്തിച്ച് വിതരണം ചെയ്തു.
തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ബീഫ് ഫെസ്റ്റില്‍ യാത്രക്കാരടക്കം നിരവധി പേര്‍ പങ്കെടുത്തു. ഭക്ഷണസ്വാതന്ത്രം നിഷേധിക്കുന്നതിനെതിരെ ബ്രഡും ബീഫുമാണ് വിതരണം ചെയ്തത്. കെ .എസ് .കൃഷ്ണപിള്ള സ്മാരകമന്ദിര പരിസരത്ത് നിന്ന്് ആരംഭിച്ച പ്രതിഷേധപ്രകടനം ടൗണ്‍ ചുറ്റി മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ എത്തിയപ്പോഴേക്കും വന്‍ജനാവലി തടിച്ചുകൂടി. ബസ്ജീവനക്കാരും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരും പരിപാടിക്ക് പിന്തുണയുമായെത്തി.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം വി.ആര്‍. സിജിമോന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ തൊടുപുഴ ബ്ലോക്ക്് പ്രസിഡന്റ് കെ.കെ ഷിംനാസ് അധ്യക്ഷനായി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എം. എസ്. ശരത്, ഡിവൈഎഫ്‌ഐ ബ്ലോക്ക്് സെക്രട്ടറി എം.പി അരുണ്‍, ജില്ലാ കമ്മിറ്റിയംഗം ആതിര സതീഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."