HOME
DETAILS
MAL
കൊണ്ടോട്ടി ഡയാലിസിസ് സെന്റർ മക്ക കമ്മിറ്റി നിലവിൽ വന്നു
backup
October 02 2018 | 13:10 PM
മക്ക: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന് മക്ക ചാപ്റ്റർ നിലവിൽ വന്നു. മസ്ജിദുൽ ഹറാം പരിസരത്തെ ആർക്കോട്ട് ബിൽഡിങ്ങിൽ തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
ഭാരവാഹികൾ: മാളിയേക്കൽ സുലൈമാൻ (പ്രസിഡന്റ്), കെ കെ എം അശ്റഫ് ഹാജി, കെ എം കുട്ടി ഓമാനൂർ, സി സുലൈമാൻ ഹാജി മുതുപറമ്പ് (വൈസ് പ്രസിഡന്റുമാർ), ഓമാനൂർ അബ്ദുറഹ്മാൻ മൗലവി (ജനറൽ സിക്രട്ടറി), സലിം ഹാജി കൊണ്ടോട്ടി, ഷമീർ കൊട്ടുകര, മജീദ് കൊണ്ടോട്ടി (ജോയ്ൻറ്റ് സെക്രട്ടറിമാർ), എം സി മാങ്കാവ് (ട്രഷറർ).
രക്ഷാധികാരികളായി തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, കുഞ്ഞുമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, മൊയ്തീൻകുട്ടി കോഡൂർ, എന്നിവരെയും തിരഞ്ഞെടുത്തു. ഓമാനൂർ അബ്ദുറഹ്മാൻ മൗലവി സ്വാഗതവും എം സി നാസർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."