HOME
DETAILS
MAL
യു.ഡി.എഫില്‍ പരിഹരിക്കേണ്ട വിഷയങ്ങളുണ്ട്; കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തും: പി.കെ. കുഞ്ഞാലിക്കുട്ടി
backup
December 17 2020 | 10:12 AM
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ യു.ഡി.എഫില്‍ മൊത്തം പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസുമായി ഈ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ച നടത്തും. ലീഗിന്റെ സ്വാധീന മേഖലയില്‍ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം
19 ന് ചേരുന്ന യുഡിഎഫ് നേതൃയോഗം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യും. പലയിടത്തും ബി.ജെ.പി വോട്ട് പിടിച്ചത് തിരിച്ചടിയായി. ലീഗിന്റെ സ്വാധീനമേഖലയില്‍ ഒരുകുഴപ്പമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന് എവിടെയും തിരിച്ചടിയുണ്ടായിട്ടില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി വെല്‍ഫെയര്‍ പാര്‍ടിയുമായുള്ള സഖ്യം ദോഷം ചെയ്തോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."