പാട്ടുംപാടി വരച്ചു, കണ്ണുമിഴിച്ച് കാണികള്‍
കോഴിക്കോട്: ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ അച്ഛനെയും മകളെയും ഒരുമിച്ചിരുത്തി ഇടതു കൈയില്‍ മൈക്കും പിടിച്ച് പ്രമദവനം വീണ്ടും ഋതുരാഗം ചൂടി... മോഹന്‍ലാലിന്റെ 'ഹിസ്‌ഹൈനസ് അബ്ദുല്ല' ചിത്രത്തിലെ പാട്ടുംപാടി ഇല്യാസ് വലതുകൈ കൊണ്ട് ചിത്രം വരയ്ക്കുമ്പോള്‍ ആളുകള്‍ മൂക്കത്ത് കൈവെച്ചു. അഞ്ചു മിനുട്ട് ദൈര്‍ഘ്യമുള്ള പാട്ട് കഴിഞ്ഞപ്പോള്‍ ഇരുവരുടെയും ഫോട്ടോ കാന്‍വാസില്‍. ഇതോടെ കൂടിനിന്നവര്‍ കരഘോഷം മുഴക്കി. കാലിക്കറ്റ് ഗ്രീന്‍ കാര്‍ണിവലിലാണു പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് ഇല്യാസ് കണ്ടുനിന്നവരെ അമ്പരപ്പിച്ചത്. പാട്ടും ചിത്രവും സമന്വയിപ്പിക്കുന്ന ഈ വിരുതിനെ ട്യൂണോഗ്രഫി എന്നാണു വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി വിവിധ രാജ്യങ്ങളില്‍ സംഗീതവും ചിത്രകലയും സമന്വയിപ്പിച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇല്യാസ് ആദ്യമായാണു കോഴിക്കോട്ടെത്തുന്നത്. അമിതാബ് ബച്ചന്‍, മമ്മൂട്ടി തുടങ്ങി നിരവധി പേരുടെ ഫോട്ടോകള്‍ അവരുടെ സാന്നിധ്യത്തില്‍ സമാനരീതിയില്‍ വരച്ച് ശ്രദ്ധനേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."