വംശീയ അധിക്ഷേപവുമായി ട്രമ്പ്, തിരിച്ചടിച്ച് ഇല്‍ഹാന്‍ ഒമര്‍
വാഷിംഗ്ഡണ്‍ : വന്നിടത്തേക്ക് തന്നെ തിരിച്ച് പോവണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനോട് അമേരിക്കന്‍ പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രമ്പ്. നോര്‍ത്ത് കരോലിനയില്‍ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തിലാണ് ഇല്‍ഹാനടക്കം നാല് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളോടാണ് അദ്ദേഹം അമേരിക്ക വിടണമെന്ന് പറഞ്ഞത്. തുടര്‍ന്ന് ട്രമ്പ് അനുകൂലരും ഇല്‍ഹാനെ വംശീയമയി അധിക്ഷേപച്ചിരുന്നു. ഇതിനെതിരെ മായാ ആഞ്ചലോയുടെ വംശീയ വിരുദ്ധ കവിത ട്വീറ്റ് ചെയ്താണ് ഇല്‍ഹാന്‍ മറുപടി പറഞ്ഞത്. അമേരിക്കയിലെ ട്രമ്പ് വിമര്‍ശകരില്‍ പ്രമുഖയാണ് ഇല്‍ഹാന്‍. തുടര്‍ന്ന് അവരെ അനുകൂലിച്ച് ഹാഷ്ടാഗോടെ പ്രമുഖ ഡെമോക്രാറ്റ് ബെര്‍നി സാന്‍ഡേഴ്‌സ് ചെയ്ത ട്വീറ്റ് അമേരിക്കയില്‍ ട്രെന്‍ഡില്‍ ഒന്നാമതെത്തി.
സോമാലിയന്‍ അമേരിക്കന്‍ മുസ്ലിം വനിതയായ ഇല്‍ഹാന്‍ ഒമറിന് പിന്തുണയുമായി കമലാ ഹാരിസടക്കമുള്ള ഡെമോക്രാറ്റുകള്‍ രംഗത്ത് വന്നു. മിന്നെപോളിസ് ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായ അവര്‍ക്കെതിരെ ട്രമ്പ് ഇതിനു മുമ്പും വംശീയ അധിക്ഷേപം നടത്തിയിരുന്നു. ഇസ്രായീല്‍ ലോബിയിങ്ങിനെയും തീവ്ര വലതു പക്ഷ നയങ്ങളെയും നിശിത വിമര്‍ശകയാണ് ആദ്യ മുസ്ലിം വനിത കോണ്‍ഗ്രസ് പ്രതിനിധിയായ ഇല്‍ഹാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."