HOME
DETAILS
MAL
പി.എസ്.സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനം: മുഖ്യമന്ത്രി
backup
July 18 2019 | 20:07 PM
തിരുവനന്തപുരം: പി.എസ്.സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
നവോത്ഥാന മൂല്യ സംരക്ഷണ സമതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിവേഴ്സിറ്റി കോളജിലെ പ്രശ്നത്തിന്റെ മറവില്‍ പി.എസ്.സിയെ ആകെ ആക്ഷേപിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
അനേകായിരങ്ങള്‍ ആശ്രയിക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. യൂനിവേഴ്സിറ്റി കോളജ് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ലാഘവത്വം കാണിച്ചിട്ടില്ല. കര്‍ശന നടപടിയെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്ന പരാതി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."