പൊന്നാനി നഗരസഭയിലെ എല്ലാ വീട്ടുതൊടികളിലും ഇനി വാഴ വിളയും
പൊന്നാനി: പൊന്നാനി നഗരസഭയിലെ എല്ലാ വീട്ടു തൊടികളിലും ഇനി വാഴ വിളയും. വാഴക്കന്നുവിതരണത്തിന് തുടക്കമായി കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭയിലെ എല്ലാ വീട്ടു തൊടികളിലേക്കും ആവശ്യമായ വാഴക്കന്നുകള്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കുന്നത്.
സ്വന്തം ആവശ്യത്തിനുള്ള ഫലങ്ങള്‍ സ്വയം നിര്‍മിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പൊന്നാനി നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതിയില്‍ വാഴക്കൃഷി വികസനം പ്രകാരമുള്ള വാഴക്കന്നുകളുടെ വിതരണോദ്ഘാടനം പൊന്നാനി മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് മുനിസിപ്പല്‍ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. കൃഷി കര്‍മസമിതി ചെയര്‍പേഴ്സണ്‍ വി.വി സുഹറ അധ്യക്ഷയായി. 375000 രൂപയുടെ 25000 നേന്ത്രന്, ഞാലിപ്പൂവന്, മൈസൂര്‍ എന്നീ വാഴക്കന്നുകള്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ കര്‍ഷകര്‍ക്കും സൗജന്യമായി നല്കുന്ന പദ്ധതിക്കാണ് തുടക്കമായത്. കൗണ്‍സിലര്‍ ഇഖ്ബാല്‍ മഞ്ചേരി , ഈഴുവത്തിരുത്തി കൃഷി ഓഫിസര്‍ ജെ. അമല, കൃഷിഅസിസ്റ്റന്റ് പി. ജാസ്മിയ, വര്‍ക്കിങ് ഗ്രൂപ്പ് വൈസ് ചെയര്മാന് രജീഷ് ഊപ്പാല എന്നിവരും നിരവധി കര്‍ഷകരും പങ്കെടുത്തു. രാധാകൃഷ്ണപിള്ള സ്വാഗതവും എം. വിജയശ്രീ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."