തങ്കി കവല അപകടമേഖലയാകുന്നു
തുറവൂര്‍: ദേശിയ പാതയിലെ തങ്കി കവല അപകടമേഖലയാകുന്നു. അനധികൃത പാര്‍ക്കിങും അശാസ്ത്രീയ സംവിധാനങ്ങളും മൂലമാണ് തങ്കിക്കവല അപകടമേഖലയാകുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ മാത്രം ഏഴ് വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. പ്രദേശവാസികളുടെയും കച്ചവടക്കാരുടെയും പരാതികള്‍ മുഖവിലയ്‌ക്കെടുക്കാത്തതാണ് അപകടങ്ങള്‍ക്കു കാരണമാകുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്.
കഴിഞ്ഞ 28ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നില്‍ മിനിലോറി ഇടിക്കുകയുണ്ടായി. ഡ്രൈവര്‍ ചെറിയ പരുക്കകളോടെ രക്ഷപ്പെട്ടു. രണ്ട് ദിവസം മുന്‍പ് അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു. ഇതിന് മുന്‍പും നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു.
രാത്രി കാലത്ത് ഇവിടെ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. തങ്കിക്കവലയോട് ചേര്‍ന്നു തന്നെ ബസ് സ്റ്റോപ്പുസ്ഥിതി ചെയ്യുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
തങ്കി, കടക്കരപ്പള്ളി ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ദേശീയപാതയിലേക്കു പ്രവേശിക്കുന്നിടത്തു തന്നെയാണ് ബസ് സ്റ്റോപ്പ്. ഇതിനുള്ള ക്രമീകരണമുണ്ടാക്കണമെന്ന ജനകീയാവശ്യത്തിനുള്ള പരാതികള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."