ഫാഫിള് ജുനൈദിന്റെ കൊലയാളി നവ നിര്‍മാണ്‍ സേനയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാവും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍വച്ച് 16 കാരനായ ഹാഫിള് ജുനൈദ് ഖാനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നരേഷ്‌കുമാറിന് ഇടക്കാല ജാമ്യം. നരേഷിന്റെ അപേക്ഷ പരിഗണിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദയാ ചൗധരിയുടെതാണ് നടപടി. നരേഷ് കൂടി ജാമ്യത്തില്‍ ഇറങ്ങിയതോടെ കേസിലെ മുഴുവന്‍ പ്രതികളും പുറത്തായി. കേസിലെ വിചാരണക്കോടതിയിലെ നടപടികള്‍ നേരത്തെ സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു.
ഇതുചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുഖ്യപ്രതിക്കു ജാമ്യം നല്‍കിയത്. സുപ്രിംകോടതി മുമ്പാകെയുള്ള കേസ് തീര്‍പ്പാവും വരെയാണ് ജാമ്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ ജാമ്യം തേടി നരേഷ് നല്‍കിയ അപേക്ഷ ഫരീദാബാദ് സെഷന്‍സ് കോടതി തള്ളിയിരുന്നു. നരേഷിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം നിരസിച്ചത്.
പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് പ്രതി ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിച്ചത്. കേസില്‍ കഴിഞ്ഞവര്‍ഷം ജൂലൈ എട്ടിനാണ് നരേഷ് അറസ്റ്റിലായത്. ഐ.പി.സിയിലെ 298 (വംശീയമായി അധിക്ഷേിക്കല്‍), 323 (മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍), 301, (കുറ്റകരമായ നരഹത്യ), 302 (കൊലപാതകം) തുടങ്ങിയ വകുപ്പുകളാണ് നരേഷിനെതിരേ ചുമത്തിയിട്ടുള്ളത്.
അതേസമയം, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നരേഷിനെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫരാദീബാദില്‍ നിന്ന് മല്‍സരിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന അറിയിച്ചു. നരേഷിന്റെ സ്ഥാനാര്‍ഥിത്വം ഉടന്‍ പ്രഖ്യാപിക്കുമെന്ന് സേനാ തലവന്‍ അമിത് ജാനി പറഞ്ഞു.
ലൗജിഹാദ് ആരോപിച്ച് ബംഗാളി തൊഴിലാളിയായ മുഹമ്മദ് അഫ്‌റജുലിനെ തല്ലിക്കൊന്ന് തീകൊളുത്തിയ രാജസ്ഥാന്‍ സ്വദേശി ശംഭുലാല്‍ റേഗറെയും ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസിലെ പ്രതി ഹരി ഓം സിസോദിയയെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനും നവനിര്‍മാണ്‍ സേന നേരത്തേ തീരുമാനിച്ചിരുന്നു.
ശംഭുലാലിനെ ആഗ്രയിലും ഹരിഓമിനെ നോയിഡയിലും മല്‍സരിപ്പിക്കാനാണ് സേനയുടെ നീക്കം.
2016 ജൂലൈ 22ന് ചെറിയപെരുന്നാള്‍ ആഘോഷിക്കാനായി ഡല്‍ഹിയില്‍ നിന്നു വസ്ത്രങ്ങളും മറ്റും വാങ്ങിവരുന്നതിനിടെയാണ് ജുനൈദിനെ തീവണ്ടിക്കുള്ളില്‍ വച്ച് കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."