HOME
DETAILS
MAL
ഹെന്റി കിസേക വീണ്ടും ഗോകുലത്തില്‍
backup
July 21 2019 | 20:07 PM
കോഴിക്കോട്: ഇടവേളയ്ക്ക് ശേഷം ഉഗാണ്ടന്‍ താരം ഹെന്റി കിസേക വീണ്ട@ും ഗോകുലം കേരള എഫ്.സിയില്‍ എത്തി. കഴിഞ്ഞ സീസണില്‍ ഗോകുലത്തില്‍നിന്ന് മോഹന്‍ ബഗാന്‍ നിരയിലേക്ക് പോയിരുന്നു. 2017-18 സീസണില്‍ ഗോകുലം എഫ്.സിയില്‍ ഐ ലീഗില്‍ അവസാനമെത്തി സീസണിലെ രക്ഷകനായി മാറിയ താരമായിരുന്നു ഹെന്റി കിസേക. ഉഗാണ്ട@ന്‍ താരമായ കിസേക ഗോകുലം കേരള എഫ്.സിയിലൂടെ ആയിരുന്നു ഇന്ത്യയിലെത്തിയത്. ആദ്യ സീസണില്‍ ലീഗില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകളും ര@ണ്ട് അസിസ്റ്റും കിസേക നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ ബഗാനായി 19 മത്സരങ്ങള്‍ കളിച്ച കിസേക അഞ്ചു ഗോളുകളും നാലു അസിസ്റ്റുമാണ് നേടിയത്. അവിടെ കാര്യമായി തിളങ്ങാന്‍ താരത്തിന് കഴിഞ്ഞിരുന്നു. തിരിച്ചുവരവ് ഗോകുലത്തിന്റെ മുന്നേറ്റനിരക്ക് കരുത്താകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."