HOME
DETAILS
MAL
മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ചു
backup
July 30 2016 | 23:07 PM
മുക്കം: ജില്ലാ കോടതി പരിസരത്തു മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തുകയും ചെയ്ത പൊലിസ് നടപടിയില്‍ മുക്കം പ്രസ്ഫോറം പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം അനുവദിക്കരുതെന്നു യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ.പി മുരളീധരന് അധ്യക്ഷനായി. സെക്രട്ടറി ഫസല്‍ ബാബു, ദാസ് വട്ടോളി, വി. സിയാദ്, വഹാബ് കളരിക്കല്‍, പി. ചന്ദ്രബാബു, മുക്കം ബാലകൃഷ്ണന്, മുഹമ്മദ് കക്കാട്, ഇ.പി അരവിന്ദന്, അസീസ് കക്കാട്, നിസാര്‍ കെ.സി, എ. സുബൈര്‍, അസൈനാര്‍ വല്ലത്തായ്പാറ, നവാസ് ഓമശ്ശേരി, ജി.എന്‍ ആസാദ്, വിനോദ് നിസരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."