സാമൂഹിക വിരുദ്ധര്‍ നിളയെ നശിപ്പിക്കുന്നു
കുറ്റിപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് എല്ലാം സുലഭം. സായാഹ്നത്തില്‍ ഇളം കാറ്റ് വീശിയടിക്കുന്ന നിളയില്‍ മദ്യവും ലഹരിയും വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. മദ്യത്തിന്റെയും ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തിനായി വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ നിളയില്‍ ചെറുസംഘങ്ങളായി എത്തുന്നുണ്ട്.
നിളയുടെ തീരങ്ങളില്‍ വൈകുന്നേരങ്ങളില്‍ എത്തുന്ന സംഘങ്ങള്‍ ചെറിയ തോണികളില്‍ പുഴയിലെ തുരുത്തുകള്‍ ലക്ഷ്യമാക്കി നീങ്ങും. പ്രളയത്തിന് ശേഷം പുഴയില്‍ രൂപം കൊണ്ട തുരുത്തുകളും മണല്‍കൂനകളുമാണ് ലഹരി മാഫിയ താവളമായി ഉപയോഗിക്കുന്നത്.
സ്‌കൂള്‍ ദിനങ്ങളില്‍ ഉച്ചസമയത്ത് ധാരാളം വിദ്യാര്‍ഥികള്‍ തുരുത്തുകളിലെ പുല്‍ക്കാടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സായാഹ്നം ആസ്വാദിക്കാനായി പുഴയില്‍ കുടുംബസമേതം എത്തുന്നവര്‍ക്കു മദ്യ ലഹരി മാഫിയകളുടെ സാന്നിധ്യം തലവേദന സൃഷ്ടിക്കുന്നുണ്ട്. റവന്യൂ, പൊലിസ് പുഴയില്‍ പരിശോധന നടത്തമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."