തെളിവില്ല; ലൈംഗിക പീഡന കേസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയില്ല
ലോസാഞ്ചല്‍സ്: ലൈംഗിക പീഡന കേസില്‍ യുവന്റസിന്റെ പോര്‍ച്ചുഗീസ് സപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയെടുക്കില്ല. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിധി. തെളിവുകളുടെ അഭാവത്തില്‍ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ് വൂള്‍സണ്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗയാണ് ആരോപണവുമായി രംഗത്തെത്തിയത്. പത്തുവര്‍ഷം മുന്‍പ് ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് ക്രിസ്റ്റ്യാനോ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം നിഷേധിച്ച താരം, സംഭവിച്ചത് കാതറിന്റെ അനുമതിയോടെയുണ്ടായ ബന്ധമാണെന്ന് തുറന്നുപറഞ്ഞിരുന്നു.
യുവതിയുടെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ചുമതലയുള്ളവര്‍ക്ക് സാധിച്ചിരുന്നില്ല. ആരോപണത്തില്‍ പറയുന്ന സംഭവം നടന്നതിന് ഒരു വര്‍ഷത്തിന് ശേഷം പരാതി യുവതിയുമായി ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും എന്നാല്‍ കരാര്‍ ലംഘിക്കപ്പെട്ടതോടെയാണ് വീണ്ടും പരാതി ഉന്നയിച്ചതെന്നായിരുന്നു കാതറിന്‍ അവകാശപ്പെട്ടത്.
സംഭവം കോടതിക്ക് പുറത്ത് നേരത്തെ ഒത്തുതീര്‍പ്പാക്കിയിരുന്നുവെങ്കിലും 'മീ ടു മുവ്‌മെന്റി'ന്റെ സമയത്ത് വിവാദം വീണ്ടും കുത്തിപ്പൊങ്ങുകയായിരുന്നു.
Cristiano Ronaldo will not face rape charge in Las Vegas
This is the official statement from the Clark County (Nevada) District Attorney’s office. Have a read: pic.twitter.com/w2svr8S5PJ
— Tom Herron (@gifuoh) July 22, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."