രണ്ടാം ശരീഅത്ത് സമ്മേളനം വിജയിപ്പിക്കുക: ജില്ലാ ജംഇയ്യത്തുല്‍ ഖുത്തുബാഅ്
കാസര്‍കോട്: മുത്വലാഖ്, സ്വവര്‍ഗരതി, വിവാഹേതര ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ പൗരന് ഭരണഘടന നല്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനുനേരെയുള്ള സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണമെന്നവണ്ടശണ്ടണ്ട്യണ്ടണ്ടപ്പെട്ട് സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 13ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ചേരുന്ന രണ്ടാം ശരീഅത്ത് സമ്മേളനം വിജയിപ്പിക്കാന്‍ മുഴുവന്‍ മഹല്ല് ഖത്തീബുമാരോടും മഹല്ല് നിവാസികളോടും ജംഇയ്യത്തുല്‍ ഖുത്തുബാഅ് ജില്ലാ സംഗമം ആഹ്വാനം ചെയ്തു.
ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്റസയില്‍ ചേര്‍ന്ന സംഗമം ജില്ലാ വൈസ്പ്രസിഡന്റ് സയ്യിദ് ശഫീഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്‍ മജീദ് ബാഖവി അധ്യക്ഷനായി. മലയമ്മ അബൂബക്കര്‍ ബാഖവി വിഷയം അവതരിപ്പിച്ചു.
എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.കെ പൂക്കോയതങ്ങള്‍ ചന്തേര, ജില്ലാ ജനറല്‍ സെക്രട്ടറി ചുഴലി മുഹ്യദ്ദീന് മൗലവി, ട്രഷറര്‍ ഹംസത്തു സഅദി സംസാരിച്ചു. രാജ്യത്തെ പൗരന് ഭരണഘടന നല്കുന്ന വിശ്വാസസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റത്തെ നിയമത്തിന്റെ പരിധിക്കകത്തു നിന്നുകൊണ്ട് ചെറുത്തു തോല്‍പ്പിക്കാന്‍ ഖത്തിബുമാര് പ്രതിജ്ഞയെടുത്തു.
ഡോ. ഖത്തര്‍ ഇബ്റാഹിം ഹാജി ഉള്‍പ്പെടെ മരണപ്പെട്ടുപോയ സമസ്ത സംഘടനകളുമായി ബന്ധപ്പെട്ടവര്ക്കുവേണ്ടി സയ്യിദ് അലിയാര് തങ്ങളുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."