യു.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ തലസ്ഥാനം സ്തംഭിച്ചു
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് സംഭവങ്ങളിലെ അന്വേഷണവും വൈദ്യുതി ചാര്‍ജ് വര്‍ധന, കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയത് തുടങ്ങിയ ജനകീയ വിഷയങ്ങളും ഉന്നയിച്ച് യു.ഡി.എഫ് നടത്തിയ സെക്രട്ടേറിയേറ്റ് ഉപരോധത്തില്‍ തലസ്ഥാനം സ്തംഭിച്ചു.
ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ഇന്നലെ രാവിലെ അഞ്ചുമണിയോടെ തന്നെ പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുക്കാന്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തി.
ഓരോ നിയോജകമണ്ഡലത്തിലേയും പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ വിവിധ കവാടത്തിനു മുന്നില്‍ ഉപരോധം തീര്‍ത്തു.
രാവിലെ ആറ് മണിക്ക് തുടങ്ങിയ ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് തിരുവനന്തപുരം ജില്ലാ ചെയര്മാന് സോളമന് അലക്സ് അധ്യക്ഷനായി. ഒരു മണിയോടെ യു.ഡി.എഫ് നേതാക്കളെയും പ്രവര്‍ത്തകരേയും പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എം.എം ഹസന്, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, യു.ഡി.എഫ് കക്ഷി നേതാക്കളായ ജോസ് കെ. മാണി, അനൂപ് ജേക്കബ്, ജോണിനെല്ലൂര്‍, എ.എ അസീസ്, റാം മോഹന്‍, എം.പി സാജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്, എം.എല്‍.എമാരായ എം.കെ മുനീര്‍, കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.എസ് ശിവകുമാര്‍, എം. വിന്‍സെന്റ്, കെ.എസ് ശബരിനാഥന്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ബീമാപ്പള്ളി റഷീദ് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."