ലൈംഗീക പരാമര്‍ശം: അസംഖാനെതിരേ ലോക്സഭ
ന്യൂഡല്‍ഹി: സ്പീക്കര്‍ രമാദേവിക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയ സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന് മാപ്പുപറയണമെന്ന് ലോക്സഭ.
അല്ലെങ്കില്‍ അസംഖാന് പാര്‍ലമെന്റില്‍ തുടരാന്‍ അവകാശമില്ലെന്നും ബി.ജെ.പി.
ശൂന്യവേളയില്‍ യൂണിയന് ടെക്സ്റ്റെയില്‍സ് മന്ത്രി സ്മൃതി ഇറാനി അസംഖാനെതിരേ ആഞ്ഞടിച്ചു. ധനകാര്യവകുപ്പ് മന്ത്രി നിര്‍മല സീതാരാമന് സ്പീക്കര്‍ ഓംപ്രകാശ് ബിര്‍ലയോട് അസംഖാനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ മുത്തലാഖ് ബില്ല് ചര്‍ച്ചക്കിടെ സ്പീക്കര്‍ രമാദേവിക്കെതിരേയായിരുന്നു അസംഖാന്റെ ലൈംഗീക പരാമര്‍ശം.
പാര്‍ലമെന്റില്‍ എങ്ങനെ പെരുമാറണമെന്ന് അസംഖാനെ പോലെയുള്ളവര്‍ക്ക് പരിശീലനം നല്‍കണമെന്ന് മുന്‍ സ്പീക്കര്‍ സുമിത്ര മഹാരാജന് പറഞ്ഞു. ഖാന് നടത്തിയത് ഒരു പുരുഷനെയോ സ്ത്രീയെയോ അപമാനിക്കുക മാത്രമല്ല പാല്‍ലമെന്റിന്റെ പാരമ്പര്യത്തെയും ബഹുമാനത്തെയും ഹനിക്കുന്നതാണെന്നും സുമിത്ര മഹാരാജന് കൂട്ടിച്ചേര്‍ത്തു. കേവലം കുറച്ചു ദിവസത്തേക്കുള്ള സസ്പെന്‍ഷനല്ല ആവശ്യമെന്നും ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റ് പെരുമാറ്റച്ചട്ട പരിശീലനമാണ് ആവശ്യമെന്നും സുമിത്ര മഹാരാജന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."