കേരളത്തിന്റെ ഒന്നാം പൗരനാകാന്‍ സാധിച്ചതില്‍ സന്തോഷം: ഗവര്‍ണര്‍
കാസര്‍കോട്: അടിയുറച്ച കാര്‍ഷിക സംസ്‌കാരമുള്ള കേരളത്തിന്റെ ഒന്നാം പൗരനാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ റിട്ട. ചീഫ് ജസ്റ്റിസ് പി. സദാശിവം. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ സംരംഭകസമാഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
പുതുതായി വികസിപ്പിച്ചെടുത്ത കാര്‍ഷിക സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് എത്തിക്കുവാന്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പോലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേരളാ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഗവേഷണ കേന്ദ്രങ്ങളുടെ ഗവേഷണ പുരോഗതികള്‍ കര്‍ഷകരിലേക്ക് എത്തിക്കുവാന്‍ മാധ്യമങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുത്തണം. കാര്‍ഷിക രംഗത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കര്‍ഷകര്‍ക്ക് കുടുതല്‍ ആദായം ലഭിക്കുവാനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് അധ്യക്ഷനായി. ദേശീയ നാളികേര ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജു നാരായണ സ്വാമി, കേന്ദ്രം ഡയരക്ടര്‍ ഡോ. പി. ചൗഡപ്പ, ഡോ. മുരളീധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."