മാന്ത്രിക വിരല്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ ക്രിക്കറ്റ് ലോകം
ധാക്ക: ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസന്റെ വിരലിന്റെ ശേഷി തിരിച്ചു കിട്ടണമെന്ന പ്രാര്‍ഥനയില്‍ ക്രിക്കറ്റ് ലോകം. ഏഷ്യാകപ്പ് ക്രിക്കറ്റ് യോഗ്യതാ മത്സരത്തിനിടെയായിരുന്നു ഷാക്കിബിന്റെ വിരലിന് പരുക്കേറ്റത്.
ആദ്യം അമേരിക്കയില്‍ കൊണ്ടുപോയി ശസ്ത്രക്രിയ ചെയ്യാനാണ് തീരുമാനമുണ്ടായിരുന്നതെങ്കിലും പിന്നീട് ധാക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം വിരലിന് അണുബാധയുണ്ടായതാണ് ആശങ്കക്ക് കാരണമായത്. ഈ മാസം ആസ്ത്രേലിയയില്‍ നടക്കുന്ന ഒരു ശസ്ത്രക്രിയകൂടെ കഴിഞ്ഞാല്‍ ഒരു പക്ഷെ വിരലിന്റെ പൂര്‍ണ ശേഷി തിരിച്ചു കിട്ടിയേക്കും. വിരലിന്റെ ശേഷി മുഴുവനായി തിരിച്ചുകിട്ടാന്‍ സാധ്യത കുറവാണെന്ന കാര്യം ഷാക്കിബ് തന്നെയാണ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ശസ്ത്രക്രിയക്ക് ശേഷം വിരലിന്റെ ശേഷി തിരിച്ചു കിട്ടിയാല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്നും ഷാക്കിബ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ ബംഗ്ലാദേശിന് വേണ്ടി ഇറങ്ങിയെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് താരം തിരിച്ചുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."