സുരേന്ദ്രന്‍ വധം: അഞ്ചു സി.പി.എമ്മുകാര്‍ക്ക് ജീവപര്യന്തവും പിഴയും
സ്വന്തം ലേഖകന്‍
തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചു സി.പി.എം പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപവീതം പിഴയും വിധിച്ചു. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി പി.എന്‍ വിനോദാണു വിധി പ്രഖ്യാപിച്ചത്. കോടിയേരി ഇല്ലത്ത് താഴെയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൗപര്‍ണികയില്‍ കെ.വി സുരേന്ദ്രനെ (62) ആണ് വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ ഒന്നാംപ്രതി തിരുവങ്ങാട് ഊരാംങ്കോട് സ്വദേശി പുലപ്പാടി വീട്ടില്‍ എം. അഖിലേഷ് (35), മൂന്നാംപ്രതി മാണിക്കോത്ത് വീട്ടില്‍ എം. ലിജേഷ് (32), നാലാംപ്രതി മുണ്ടോത്ത് കണ്ടിയില്‍ എം. കലേഷ് (36), അഞ്ചാംപ്രതി വാഴയില്‍ കെ. വിനീഷ് (25), ആറാംപ്രതി പി.കെ ഷൈജേഷ് (28) എന്നിവരെയാണ് ശിക്ഷിച്ചത്.
കേസിലെ രണ്ട്, അഞ്ച് പ്രതികളായ ഊരാങ്കോട്ടെ നാടിയന്‍ കുനിയില്‍ പാച്ചൂട്ടിയെന്ന കെ. വിജേഷ് (33), ചാലി വീട്ടില്‍ ഷിബിന്‍ (30) എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വെറുതെവിട്ടു. പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കേണ്ടി വരും. പ്രതികളില്‍ നിന്നു ലഭിക്കുന്ന പിഴ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു. 2008 മാര്‍ച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.വെട്ടേറ്റ സുരേന്ദ്രനെ പൊലിസ് ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് തന്നെ മരണപ്പെട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രനും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേമരാജനും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."