കഴക്കൂട്ടത്ത് അമ്മയേയും മക്കളേയും താമസസ്ഥലത്തുനിന്ന് ഇറക്കിവിട്ടു; താമസിച്ച ഷെഡ് പൊളിച്ചുനീക്കി
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട്ടമ്മയേയും പ്രായപൂര്‍ത്തിയാകാത്ത മക്കളേയും വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. ഇവരെ വീട്ടില്‍ നിന്നും ഇറക്കി വിട്ടശേഷം ഇവരുടെ ഷെഡ്ഡ് അയല്‍ക്കാര്‍ പൊളിച്ചു നീക്കുകയായിരുന്നു.
കഴക്കൂട്ടം സൈനിക് നഗറില്‍ ഈ മാസം 17 നായിരുന്നു സംഭവം. പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന സുറുമി എന്ന യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍മക്കളെയുമാണ് താമസിച്ചിരുന്ന ഷെഡ്ഡില്‍ നിന്നും ഇറക്കി വിട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തില്‍ യുവതി പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കാര്യമായ നടപടിയെടുത്തിരുന്നില്ല. സംഭവസ്ഥലത്തെത്തി വീഡിയോ എടുത്തശേഷം മടങ്ങുക മാത്രമാണ് ഉണ്ടായതെന്ന് യുവതി പറയുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി ഈ സ്ഥലത്ത് മക്കളുമൊത്ത് താമസിക്കുകയാണെന്നും, അതിക്രമത്തിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നതായും സുറുമി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."