ശക്തമായ മഴയില്‍ മാള ടൗണില്‍ വെള്ളക്കെട്ട്
മാള: കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ശക്തമായ മഴയില്‍ മാള ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
മഴ തുടങ്ങി 10 മിനിറ്റിനകമാണ് റോഡില്‍ ടൗണിന്റെ ഹൃദയഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. ടൗണ്‍ വികസനത്തിന്റെ ഭാഗമായി കാനയുടെ പണി നടക്കുന്നതിനാല്‍ കാനക്കായി കോരിയ മണ്ണ് കുടിക്കിടക്കുകയാണ് കാനക്കും റോഡിനുമിടയിലായി. ഇത് കാരണമാ തുള്ളിക്കൊരു കുടമെന്ന പോലെ പെയ്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെടാാന് കാരണം.
50 മീറ്ററിലധികം വരുന്ന റോഡില്‍ മുട്ടോളമായിരുന്നു വെള്ളക്കെട്ട് രൂപപ്പെട്ടത്. തുടര്‍ന്ന് പെട്ടെന്ന് എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നാലിടത്തായി മണ്ണ് നീക്കം ചെയ്ത് വെള്ളത്തിന് കാനയിലേക്ക് ഒഴുകാനുള്ള സൗകര്യമൊരുക്കി.
ഇതിനിടയില്‍ നിരവധി കടകളിലേക്ക് വെള്ളം കയറാവുന്ന തരത്തിലായി. അധികം ഉയരമില്ലാത്ത ചില കടകളിലേക്ക് വെള്ളം കയറുകയുമുണ്ടായി. കടകളില്‍ താഴെ വെച്ചിരുന്ന ചില സാധനങ്ങള്‍ വെള്ളത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."