ശരീഅത്തിനെതിരെയുള്ള വെല്ലുവിളി സമൂഹം തിരിച്ചറിയണം: സമസ്ത
കണ്ണൂര്‍: മുത്വലാഖ്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം തുടങ്ങിയ സമുദായത്തിന്റെ അസ്തിത്വത്തെ ചോദ്യംചെയ്യുന്ന രീതിയിലുള്ള നീതി പീഠത്തിന്റെയും ഭാരണകൂടത്തിന്റെയും ചില നിലപാടുകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു സമസ്ത ജില്ലാ മുശാവറ.
ആരാധനാലയങ്ങള്‍ അനാവശ്യമാണെന്ന കണ്ടെത്തലുകളും സംസ്‌കാരിക നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന രീതിയും അങ്ങേയറ്റം ഖേദകരമാണ്. പുതിയ വെല്ലുവിളികളെ സമൂഹം തിരിച്ചറിയണം. 13നു കോഴിക്കോട് നടക്കുന്ന സമസ്ത ശരീഅത്ത് സമ്മേളനം വിജയമാക്കാന്‍ വെള്ളിയാഴ്ച ജുമാഅക്കു ശേഷം മഹല്ല് ഭാരവാഹികളും ഖതീബുമാരും ബോധവല്‍ക്കരണം നടത്തണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു. എ. ഉമര്‍ കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. പി.പി ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, കെ.ടി അബ്ദുല്ല മുസ്‌ലിയാര്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ചുഴലി മുഹ്‌യുദീന്‍ മുസ്‌ലിയാര്‍, എന്‍.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, ബ്ലാത്തൂര്‍ അബ്ദുറഹ്മാന്‍ ഹൈത്തമി, മലയമ്മ അബൂബക്കര്‍ ബാഖവി, കെ.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കൊതേരി അബ്ദുല്ല ഫൈസി, ഇ.കെ അഹ്മദ് ബാഖവി, ഒ.സി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, സി. അബ്ദുറഹ്മാന്‍ ഫൈസി, കെ.എം അബ്ദുല്ല ദാരിമി, എം. മുസ്തഫ മുസ്‌ലിയാര്‍, ടി.പി യൂസഫ് ബാഖവിദാരിമി, എം. മുസ്തഫ മുസ്‌ലിയാര്‍, ടി.പി യൂസഫ് ബാഖവി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."