ശക്തമായ മഴ: റോഡില്‍ ശബ്ദവും ചലനവും
കുന്നുംകൈ: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ റോഡില്‍ ഭീകര ശബ്ദവും ചലനവും. ബളാല്‍ പഞ്ചായത്തിലെ വള്ളിക്കടവ് ചേരിപ്പാടി കോളനി റോഡില്‍ കഴിഞ്ഞ ദിവസം പകല്‍ മൂന്നോടെയാണ് ജനങ്ങളെ ഭീതിയിലാക്കിയ സംഭവമുണ്ടായത്. റോഡ് മുകളിലേക്കു പൊങ്ങുകയും ഒപ്പം ഭീകരശബ്ദവും അനുഭവപ്പെട്ടതായും സമീപവാസികള്‍ പറയുന്നു.
ശക്തമായ മഴ കഴിഞ്ഞശേഷം കോളനിയിലെ രണ്ടു തൊഴിലാളികള്‍ ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോഴാണ് ഭീകരമായ ശബ്ദംകേട്ടത്. എന്താണെന്നറിയാതെ ഇവര്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. തുടര്‍ന്നുസമീപത്തെ വീടുകളിലുള്ളവര്‍ നോക്കിയപ്പോള്‍ റോഡ് ഭൂമിയില്‍നിന്ന് ഉയര്‍ന്നുതനിയെ ചലിക്കുന്നതായാണ് കണ്ടത്. 30 മീറ്ററോളം നീളത്തില്‍ രണ്ടുമീറ്റര്‍ വീതിയിലുമാണ് ഈ പ്രതിഭാസം. ചിലയിടങ്ങളില്‍ വിണ്ടുകീറിയിട്ടുണ്ട്.
ചിലയിടത്താകട്ടെ കുമിളപോലെ നില്‍ക്കുന്നു. റോഡിനു മുകളില്‍ ചവിട്ടിയാല്‍ തനിയെ ഇളകിയാടും. വിവരമറിഞ്ഞു വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി. കുഞ്ഞിക്കണ്ണന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ പി. വി മുരളി തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."