HOME
DETAILS

തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടയില്‍

  
backup
October 11 2018 | 07:10 AM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-2

പാലക്കാട് : തമിഴ്‌നാട്ടില്‍ നിന്നും പാലക്കാട്, വടക്കഞ്ചേരി , ആലത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പാലക്കാട് നോര്‍ത്ത് പൊസിന്റെ പിടിയിലായി. വടക്കഞ്ചേരി , എളവമ്പാടം, കൊഴുക്കുള്ളി സ്വദേശികളായ സനീഷ് (30), അനീഷ് കുമാര്‍ (28) എന്നിവരെ യാ ണ് ഇന്നലെ രാത്രി പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ടൗണ്‍ നോര്‍ത്ത് എസ്.ഐ. രഞ്ജിത്തും സംഘവും അറസ്റ്റു ചെയ്തത്.
ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ. അലവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പ്രതികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ മുക്കാല്‍ ലക്ഷത്തോളം രൂപ വില വരും. തമിഴ്‌നാട്ടിലെ കമ്പം ,തേനി , ദിണ്ടിഗല്‍, മധുര, സേലം, ഈറോഡ്, പഴനി, വെത്തലക്കുണ്ട് , ഉടുമല്‍പേട്ട എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്. 15000 രൂപക്ക് കിട്ടുന്ന ഒരു കിലോ കഞ്ചാവ് 50000 രൂപക്കാണ് ചില്ലറ വിപണിയില്‍ വില്‍ക്കുന്നത്. 10 ഗ്രാം അടങ്ങുന്ന ഒരു പായ്ക്കറ്റിന് 500 രൂപയാണ് ഈടാക്കുന്നത്. പിടിയിലായ സനീഷ് നേരത്തെ എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഇംത്യാസ് കൊലപാതകക്കേസിലെ പ്രതിയാണ്. 5 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.
നടപടിക്രമങ്ങള്‍ക്കു ശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ രഞ്ജിത്ത്, . കിഷോര്‍, സുനില്‍ , അഹമ്മദ് കബീര്‍, വിനീഷ്, . രാജീദ്, .സജീന്ദ്രന്‍, വിമല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ . നന്ദകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്,

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  20 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  20 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  20 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  20 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  20 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  20 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  20 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  20 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  20 days ago

No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  21 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  21 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  21 days ago