HOME
DETAILS

മന്ദംകൊല്ലി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: സീറ്റ് നിലനിര്‍ത്തി എല്‍.ഡി.എഫ്

  
backup
October 13 2018 | 06:10 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%82%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf-%e0%b4%a1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa-2

സുല്‍ത്താന്‍ ബത്തേരി: നഗരസഭയിലെ നിര്‍ണായകമായിരുന്ന മന്ദംകൊല്ലി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉജ്ജ്വല വിജയം.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ ഷേര്‍ളി കൃഷ്ണന്‍ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ബബിത സുധീറിനെ പരാജയപ്പെടുത്തിയത്.
ആകെ പോള്‍ ചെയത് 891 വോട്ടില്‍ 480 വോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു. യു.ഡി.എഫിന് 330ഉം ബി.ജെ.പി സ്ഥാനാര്‍ഥി സിനി ഷാനയ്ക്ക് 81 വോട്ടും ലഭിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് വോട്ടണ്ണല്‍ ആരംഭിച്ചത്.
തുടര്‍ന്ന് ആദ്യ പത്തുമിനുട്ടില്‍ തന്നെ ഫലവും പുറത്തുവന്നു. ഇതോടെ വോട്ടെണ്ണല്‍ കേന്ദ്രമായ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന് മുന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ എത്തിയിരുന്നില്ല.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി വോട്ടില്‍ കാര്യമായ കുറവുമുണ്ടായി.
118 വോട്ടിന്റെ കുറവാണ് ഡിവിഷനില്‍ ബി.ജെ.പിക്കുണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന ജയമോഹന് 199 വോട്ടുകളാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ 81 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.
ഡിവിഷനില്‍ എല്‍.ഡി.എഫിന് 146 വോട്ടിന്റെ വര്‍ധനവാണുള്ളത്. യു.ഡി.എഫിന് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ 40 വോട്ടുകളും അധികം ലഭിച്ചു.
വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും ഡിവിഷന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും വിജയിച്ച ഷേര്‍ളികൃഷ്ണന്‍ പറഞ്ഞു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ സ്ഥലത്തെത്തി സ്ഥാനാര്‍ത്തിയെ അഭിന്ദിച്ചു. തുടര്‍ന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ബത്തേരി ടൗണില്‍ ആഹ്ലാദ പ്രകടനവും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; വാഹനങ്ങൾ തമ്മിലുരഞ്ഞു നടുറോഡിൽ കൂട്ടത്തല്ല്

Kerala
  •  a month ago
No Image

തിരുവന്തപുരത്ത് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  a month ago
No Image

ഹോ തിരിച്ചു വരവ്; ബ്ലാസ്റ്റ് ബാസ്റ്റേഴ്സ്

Football
  •  a month ago
No Image

ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു

National
  •  a month ago
No Image

പി.പി അഫ്താബിന് അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാര്‍ഡ്

International
  •  a month ago
No Image

കൂത്തുപറമ്പ് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

uae
  •  a month ago
No Image

വേമ്പനാട് കായലിൽ നിന്ന് കക്ക വാരാൻ പോയ 12 തൊഴിലാളികൾ കായൽ പായലിൽ കുടുങ്ങി

Kerala
  •  a month ago
No Image

തടവുകാരനെ കാണാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ ജയിലർക്ക് സസ്പെൻഷൻ

latest
  •  a month ago
No Image

മധ്യപ്രദേശില്‍ കുടിലിന് തീ പിടിച്ച് മുത്തശ്ശനും 2 പേരക്കുട്ടികളും മരിച്ചു

National
  •  a month ago
No Image

അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം: സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു

National
  •  a month ago