HOME
DETAILS

വിമര്‍ശനത്തിന് അതീതനല്ല; വെള്ളാപ്പള്ളിയുടെ പ്രതികരണത്തില്‍ പരോക്ഷ മറുപടിയുമായി വി.ഡി സതീശന്‍

  
December 22, 2024 | 7:34 AM

vd-satheesan-responded-to-criticism-regarding-his-relationship-with-the-nss

തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് പരോക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ആര്‍ക്കും തന്നെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. 

നേതൃ സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ വിമര്‍ശനം കേട്ടാല്‍ അസ്വസ്ഥരാകരുത്, വിമര്‍ശനങ്ങളില്‍ കാര്യമുണ്ടോയെന്ന് പരിശോധിക്കണം. സ്വയം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റ് തിരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവരികയെന്ന ദേശീയ നേതൃത്വവും കേരളത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരും ഏല്‍പ്പിച്ച അസൈന്‍മെന്റാണ് തന്റെ ഏക ലക്ഷ്യം. എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് താന്‍ ശ്രമിക്കുന്നത്. എല്ലാ ജാതി മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നുവെന്നും സതീശന്‍ പറഞ്ഞു. 

എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമായിരുന്നു. ആര്‍എസ്എസ് നേതാക്കളെ അജിത്കുമാര്‍ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. മുണ്ടക്കൈ- ചൂരല്‍മലയിലെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്നും സതീശന്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാന്‍ വിജയരാഘവനേ കഴിയൂ. സംഘപരിവാര്‍ അജണ്ട സിപിഎം കേരളത്തില്‍ നടപ്പിലാക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്; ട്രംപ് നോമിനി പോൾ ഇൻഗ്രാസിയയുടെ വംശീയ പരാമർശങ്ങളും, 'നാസി മനോഭാവവും' പുറത്ത്; സെനറ്റ് അംഗീകാരം പ്രതിസന്ധിയിൽ

International
  •  3 days ago
No Image

പൂനെ കോട്ടയിൽ മുസ്‌ലിങ്ങൾ നിസ്കരിച്ചെന്ന് ആരോപണം; ഗോമൂത്രവും ചാണകവും വിതറി 'ശുദ്ധീകരിച്ച്' ബിജെപി എംപി

National
  •  3 days ago
No Image

പിടിച്ചെടുത്ത എയര്‍ഹോണുകള്‍ പൊട്ടിക്കാനെത്തിയ റോഡ് റോളറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല, എം.വി.ഡിയുടെ നോട്ടിസ്

Kerala
  •  3 days ago
No Image

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ ഖാൻ പാലത്തിന് സമീപം തീപിടുത്തം

uae
  •  3 days ago
No Image

മെസ്സിയാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 days ago
No Image

യുഎഇ: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്

uae
  •  3 days ago
No Image

നവി മുംബൈയിലെ ഫ്‌ളാറ്റില്‍ തീപിടിത്തം; 3 മലയാളികളുള്‍പ്പെടെ നാല് മരണം

National
  •  3 days ago
No Image

പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക്; ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിലെത്താനിരിക്കെ പ്രതിഷേധം, ഉന്തും തള്ളും

Kerala
  •  3 days ago
No Image

ഈ ദീപാവലിയിലും വായുനിലവാരം തകർന്ന് തലസ്ഥാനം; ഇത്തവണ സ്ഥിതി 'ഗുരുതരം'

Environment
  •  3 days ago
No Image

വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസെന്ന് ട്രംപ്; ലംഘനം തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന് ഭീഷണിയും

International
  •  3 days ago