#മലപ്പുറം: നിലമ്പൂര്‍ മേഖല പ്രളയസമാനം; ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും, ആളുകളെ ഒഴിപ്പിക്കുന്നു
നിലമ്പൂര്‍ (മലപ്പുറം): കരുളായി മുണ്ടക്കടവില്‍ ഉരുള്‍പൊട്ടി. ആള്‍ അപായമില്ല. ആളുകളെ സുരക്ഷിത സ്ഥല ങ്ങളിലേക്ക് മാറ്റുന്നു. ആഡ്യന്‍പാറ വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സൂചനയുണ്ട്. കാഞ്ഞിരപുഴയില്‍ മലവെള്ളപാച്ചില്‍, നമ്പൂരിപ്പൊട്ടി കാലിക്കടവില്‍ 9 കുടുംബങ്ങളെ നമ്പൂരിപ്പൊട്ടി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. മതില്‍ മൂല, പെരുമ്പത്തൂര്‍ ഭാഗങ്ങള്‍ ഒറ്റപ്പെട്ടു. വടപുറം ടൗണ്‍ പള്ളിയില്‍ വെള്ളം കയറി. ചാലിയാറില്‍ ജലനിരപ്പ് അപകടകരമായ അവസ്ഥയിലേക്ക് ഉയരുകയാണ്. മൈലാടിയില്‍ 15 വീടുകളിലേക്ക് വെള്ളം കയറി. മൈലാടി പൊട്ടിയില്‍ മൂന്നു വീടുകളിലും വെള്ളം കയറി.
നിലമ്പൂര്‍ കെ.എന്‍ ജി റോഡില്‍ ജനതപ്പടി, വെളിയംതോട്, മിനര്‍ വപടി ജ്യോതിപ്പടി എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വൈദ്യുതി ബന്ധം നിലച്ചു. പത്രവിതരണം തടസപ്പെട്ടു. നിരവധി വീടുകള്‍ വെള്ളത്തില്‍. മൈലാടിയില്‍ പ്രധാന റോഡില്‍ വെള്ളം കയറി ചാലിയാര്‍ പഞ്ചായത്ത് പൂര്‍ണമായും ഒറ്റപ്പെട്ടു. താലൂക്ക് ഓഫീസില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫയര്‍ഫോഴ്‌സ്, റവന്യു, പൊലിസ്, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ്, ട്രോമാകെയര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
നിലമ്പൂര്‍ മാനവേദന്‍ സ്‌കൂള്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ഫയര്‍ഫോഴ്‌സ് മാറ്റിപാര്‍പ്പിച്ചു.
നിലമ്പൂര്‍ കെ.എന്‍.ജി റോഡില്‍ വെള്ളം കയറി. ഇതോടെ ഗൂഡല്ലൂര്‍- നിലമ്പൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. ആളുകളോടെ ടൗണുകളിലേക്ക് എത്തരുന്നതെന്ന് പൊലിസ് കര്‍ശന നിര്‍ദ്ദേശം നല്‍കി. കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ, മലപ്പുറം പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ ഡിങ്കികളില്‍ ഫയര്‍ ഫോഴും, ഇ.ആര്‍.എഫും ചേര്‍ന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."