HOME
DETAILS

കാരണങ്ങള്‍ നിസാരം; എന്നാലും ആംബുലന്‍സുകള്‍ കട്ടപ്പുറത്ത് തന്നെ

  
backup
June 03 2017 | 18:06 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%b0%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be

 


മാനന്തവാടി: ഒന്ന് വര്‍ക്ക് ഷോപ്പിലെത്തിച്ചാല്‍ മതി, ഇവയൊക്കെ നിമിഷ നേരം കൊണ്ട് നന്നാകും. അല്ലങ്കില്‍ ഒരു മെക്കാനിക്കിനെ ഇങ്ങോട്ടെത്തിച്ചാലും മതി... ജില്ലാ ആശുപത്രിയിലെ കട്ടപ്പുറത്തായ ആംബുലന്‍സുകളുടെ കാര്യമാണ് പറയുന്നത്.


ഇവ കട്ടപ്പുറത്തായത് ഭീകരമായ കേടുപാടുകള്‍ കൊണ്ടല്ലന്നതാണ് യാഥാര്‍ഥ്യം. സാധാരണ വാഹനങ്ങള്‍ക്ക് വരാനിടയുള്ള നിസാര കാരണങ്ങള്‍ പറഞ്ഞാണ് ലക്ഷങ്ങള്‍ വിലയുള്ളതും നിരവധി പേര്‍ക്ക് ഉപകരിക്കുന്നതുമായ ഈ ആംബുന്‍സുകള്‍ കട്ടപ്പുറത്ത് കിടക്കുന്നത് ചികിത്സക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗങ്ങളും നിര്‍ധനരും ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്. സ്വകാര്യ ആംബുലന്‍സുകള്‍ക്ക് വാടക കുടുതലാണെന്നതിനാല്‍ തന്നെ ഭൂരിഭാഗം പേരും വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയിലെ ആംബുലന്‍സുകളാണ്.


എന്നാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം നിരവധി ആംബുലന്‍സുകളാണ് സര്‍വിസ് നടത്താന്‍ കഴിയാതെ കിടക്കുന്നത്. മന്ത്രി, എം.പി, ജില്ലാ പഞ്ചായത്ത്, പട്ടികവര്‍ഗ വകുപ്പ് എന്നിവയെല്ലാം ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ അനുവദിക്കാറുണ്ടെങ്കിലും നിലവില്‍ ചുരുക്കം ചില ആംബുലന്‍സുകള്‍ മാത്രമാണ് ആശുപത്രിയില്‍ സര്‍വിസ് നടത്തുന്നത്.


ബാറ്ററി ചാര്‍ജ് കഴിഞ്ഞവ, ബ്രേക്ക് എടുക്കാനുള്ളവ, ഒരു ലക്ഷം കിലോമീറ്റര്‍ ദൂരം ഓടിയതിന്റെ സര്‍വിസ് നടത്താനുള്ളവ, ലീഫ് പൊട്ടിയത് തുടങ്ങിയ ചുരുങ്ങിയ ചിലവില്‍ അറ്റകുറ്റപ്പണി തീര്‍ത്ത് ഉപയോഗയോഗ്യമാക്കാന്‍ കഴിയുന്ന ആംബുലന്‍സുകള്‍ വരെ അധികൃതരുടെ അലംഭാവം കാരണം കട്ടപ്പുറത്ത് തുടരുകയാണ്. ഉപയോഗിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞ് മോര്‍ച്ചറി പരിസരത്തേക്ക് തള്ളിമാറ്റിയിടുന്നതിനിടെ ആംബുലന്‍സ് സ്റ്റാര്‍ട്ടായ സംഭവവും കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ ഉണ്ടായി.


അറ്റകുറ്റപ്പണികളുടെ പേരില്‍ പുതിയ വാഹനങ്ങള്‍ പോലും സര്‍വിസ് നടത്താതെ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഉപയോഗശൂന്യമെന്ന പേര് പറഞ്ഞ് മാറ്റിയിട്ടിരിക്കുന്ന ആംബുലന്‍സുകള്‍ ലേലം ചെയ്യാനെങ്കിലും അധികൃതര്‍ തയാറാകണമെന്ന ആവശ്യവും ശക്തമാണ്. മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നശിക്കുകയാണ് ഈ വാഹനങ്ങള്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  15 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  15 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  15 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  15 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  15 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  15 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  15 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  15 days ago