HOME
DETAILS

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ: മേല്‍പാലം നിര്‍മിക്കാന്‍ അനുമതി നല്‍കും

  
backup
August 01 2016 | 19:08 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയില്‍പദ്ധതികളുടെ ഭാഗമായി മേല്‍പാലം നിര്‍മിക്കാന്‍ ഡി.എം.ആര്‍.സി സമര്‍പ്പിച്ച പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും.

പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാനുള്ള നടപടികള്‍  വേഗത്തിലാക്കാനും  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ലൈറ്റ് മെട്രോ പദ്ധതിക്ക് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട മേല്‍പാല നിര്‍മാണവും ഡി.എം.ആര്‍.സി തയാറാക്കിയ രൂപരേഖയുമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിഗണിച്ചത്. പദ്ധതികളുടെ രൂപരേഖ ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ അവതരിപ്പിച്ചു. മേല്‍പാല നിര്‍മാണത്തിന്  272 കോടി രൂപയുടെ പദ്ധതിയാണ് ഡി.എം.ആര്‍.സി സമര്‍പ്പിച്ചത്.

കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന് സമര്‍പ്പിച്ച പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കാനാണ് ധാരണ. നാളെ ചേരുന്ന  മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. ബജറ്റില്‍ അടിസ്ഥാനസൗകര്യ വികസനത്തിനു നീക്കിവച്ച തുകയില്‍ നിന്നായിരിക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പണം വിനിയോഗിക്കുക.  പദ്ധതികള്‍ക്കു കേന്ദ്രാനുമതി നേടിയെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്ര നഗരവികസന വകുപ്പ് ചോദിച്ച വിശദീകരണങ്ങള്‍ കേരളം യഥാസമയം നല്‍കിയില്ലെന്ന് നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കും. കൊച്ചി മെട്രോയുടെ നിര്‍മാണപുരോഗതി സംബന്ധിച്ചും ശ്രീധരന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. യോഗത്തില്‍ എ. സമ്പത്ത് എം.പി, എം.എല്‍.എമാരായ സി. ദിവാകരന്‍, കെ. മുരളീധരന്‍ , വി.എസ് ശിവകുമാര്‍, മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, മറ്റു ഡി എം.ആര്‍.സി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago