കൊട്ടിയൂരില്‍ നെയ്യാട്ടം നാളെ തുടങ്ങും
കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന പ്രധാന ചടങ്ങായ നെയ്യാട്ടം ആറിന് അര്‍ധരാത്രിയോടെ നടക്കും. ഇതിനായുള്ള നെയ്യമൃത് സംഘങ്ങള്‍ വിവിധ മഠങ്ങളില്‍ കഠിനവ്രതത്തിലാണ്. വ്രതത്തിന്റെ ഭാഗമായുള്ള വിവിധ ചടങ്ങുകള്‍ ഈ മഠങ്ങളില്‍ നടന്നുവരികയാണ്. ഇതില്‍ പ്രധാനമാണ് ചിനക്കല്‍ എന്ന ചടങ്ങ്. അതിരാവിലെയാണ് ഈ ചടങ്ങു നടക്കുക. രാത്രിയില്‍ വിലക്കിയിരിക്കല്‍ എന്ന ചടങ്ങും നടക്കും. ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന വ്രതക്കാര്‍ ഇവരുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കും. ഉച്ചക്ക് പ്രധാന ഭക്ഷണം കഞ്ഞിയാണ്. കഞ്ഞിക്കൊപ്പം പാരമ്പര്യ രീതിയിലുള്ള കറികളും ഉണ്ടാവും. ചക്കപ്പുഴുക്ക്, പുളിങ്കറി, ചമ്മന്തി,
പയര്‍ തുടങ്ങിയവയാണ് പ്രധാന കറികള്‍. വാഴത്തടയില്‍ വാഴയില വെച്ച് അതില്‍ കഞ്ഞി ഒഴിക്കും. പ്ലാവില കോട്ടിയുണ്ടാക്കുന്ന തവി കൊണ്ടാണ് കഞ്ഞി കോരിക്കുടിക്കുക. വ്രതക്കാര്‍ക്ക് പുറമെ മറ്റുള്ളവര്‍ക്കും വേണമെങ്കില്‍ ഇതേ രീതിയില്‍ തന്നെ കഞ്ഞി കഴിക്കാനുള്ള സൗകര്യവും ഉണ്ടാവും. വെകുന്നേരം സദ്യയാണ് സാധാരണയായി ഉണ്ടാവുക. ഉള്ളി, മുരിങ്ങാക്കായ തുടങ്ങിയ പച്ചക്കറികള്‍ വ്രതമെടുക്കുന്നവര്‍ ഭക്ഷണ സാധനങ്ങളില്‍ ചേര്‍ക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."