പ്രളയം പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പുസ്തകങ്ങള്‍ റെഡി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയാറായി. തിങ്കളാഴ്ച മുതല്‍ ഇവ വിതരണം നടത്തും. പാഠപുസ്തകങ്ങള്‍ക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാന്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നോട്ടുപുസ്തകം, സ്കൂള്‍ബാഗ്, കുട, പേന, പെന്‍സില്‍, ചോറ്റുപാത്രം, ഇന്‍സ്ട്രുമെന്റ് ബോക്സ് എന്നിവ ലഭ്യമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് നഷ്ടപ്പെട്ട പാഠപുസ്തകത്തിനു പകരമായി പുതിയത് നല്‍കുന്നത്. ആവശ്യക്കാരായ വിദ്യാര്‍ഥികളില്‍ നിന്ന് പ്രധാനാധ്യാപകര്‍ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് നേരത്തെ പട്ടിക കൈമാറിയിരുന്നു. ഈ പട്ടികയില്‍ ഉല്പ്പെട്ടവര്ക്കാണ് പാഠപുസ്തകങ്ങള്‍ നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."