HOME
DETAILS
MAL
ബഷീറിന്റെ കൊലപാതക കേസില്‍ 302 ചുമത്തണം
backup
August 16 2019 | 19:08 PM
കോഴിക്കോട്: മാധ്യമ പ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തിനുത്തരവാദിയായ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിട്ടില്ലെന്ന് വാദിക്കുന്ന സ്ഥിതിക്ക് കരുതികൂട്ടിയുള്ള കൊലപാതകമാണെന്നും കേസില്‍ 302 വകുപ്പ് ചുമത്തണമെന്നും ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംഭവ സമയം മുതല്‍ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെയുള്ള ശ്രീറാമിന്റെ ഫോണ്‍കോളുകള്‍ പുറത്തുവിടാന്‍ പൊലിസ് തയാറാകണം. ബഷീറിന്റെ സ്മാര്‍ട്ട് ഫോണും കണ്ടെടുക്കാന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ശ്രീറാമിനെ രക്ഷിക്കാന്‍ പൊലിസ്, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. അബ്ദുല്‍ സത്താറും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."