അക്രമത്തിനില്ല, നെഞ്ചില്‍ ചവിട്ടിയേ മല കയറൂ: രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: ശബരിമല പ്രവേശനത്തിനായി യുവതികള്‍ എത്തിയാല്‍ തടയാന്‍ ഗാന്ധിയന്‍ രീതിയിലുള്ള പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. എരുമേലി മുതല്‍ സന്നിധാനം വരെ ശബരിമല പാതകളില്‍ കിടന്നു പ്രതിഷേധിക്കാനാണു തീരുമാനമെന്നു വിവിധ ഹിന്ദു സംഘടനകളെ പ്രതിനിധീകരിച്ച് രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുവതികള്‍ സന്നിധാനത്തേയ്ക്കു കടക്കാന്‍ ശ്രമിച്ചാല്‍ നിലത്തു കിടന്നു പ്രതിഷേധിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. തങ്ങളുടെ നെഞ്ചില്‍ ചവിട്ടിയല്ലാതെ ഒരു യുവതിയും ശബരിമലയില്‍ പ്രവേശിക്കില്ല.
ഇക്കാര്യത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എ, വിവിധ മുസ്്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍, വ്യത്യസ്ത ഹിന്ദു സാമുദായിക സംഘടനകള്‍ എന്നിവരുടെ പിന്തുണയുണ്ടെന്നും രാഹുല്‍ പറഞ്ഞു. പ്രാര്‍ഥനാ കൂട്ടായ്മകളാണ് തങ്ങള്‍ നടത്തുന്നത്.
ഒരു പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള പ്രാര്‍ഥനാ കൂട്ടായ്മയ്ക്ക് പൊലിസിന്റെ അനുമതി വാങ്ങിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."