ഉരുള്‍പൊട്ടല്‍ കവര്‍ന്ന വിഷ്ണുവിന് സൈനിക ബഹുമതികളോടെ വിട
എടക്കര: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച സൈനികനായ വിഷ്ണുവിന് ഔദ്യോഗിക ബഹുമതികളോടെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് വിഷ്ണുവിന്റെ പിതാവ് സൂത്രത്തില്‍ വിജയന്റെ കുടുംബ വീട്ടിലെ വളപ്പില്‍ മൃതദേഹം ബഹുമതികളോടെ സംസ്‌കരിച്ചത്.
ദുരന്തഭൂമിയില്‍ നിന്ന് ശനിയാഴ്ച കïെത്തിയ മൃതദേഹം ചുങ്കത്തറ മാര്‍ത്തോമാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഭൂദാനം എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്‌കാരത്തിനായി കൊïുപോയത്. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിലെ സ്റ്റേഷന്‍ കമാന്‍ഡന്റിന് വേïി ക്യാപ്റ്റന്‍ കെ. മുഹമ്മദിന്റെ നേതൃത്വത്തിലെത്തിയ 18 അംഗ സംഘമാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ദേശിയപതാക പുതപ്പിച്ചതിന് ശേഷം അംഗങ്ങള്‍ സല്യൂട്ട് നല്‍കി. അവധിയില്‍ നാട്ടിലുള്ള മലപ്പുറം സൈനിക കൂട്ടായ്മ, ജവാന്‍ ഓഫ് നിലമ്പൂര്‍, സി.ആര്‍.പി.എഫ് എന്നിവയിലെ മുപ്പതോളം അംഗങ്ങളും സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു. സൈന്യത്തില്‍ ബംഗാളില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്ന വിഷ്ണു സഹോദരിയുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് ദുരന്തമുïായത്.
ദുരന്തത്തില്‍ വിഷ്ണുവിനൊപ്പം പിതാവ് വിജയന്‍, മാതാവ് വിശ്വേശ്വരി, സഹോദരി ജിഷ്ണ എന്നിവര്‍ അകപ്പെട്ടിരുന്നു. ഇതില്‍ വിജയന്റെയും വിശ്വേശ്വരിയുടെയും വിഷ്ണുവിന്റെയും മൃതദേഹങ്ങളാണ് കïെടുക്കാനായത്.
സഹോദരന്‍ ജിഷ്ണു ബന്ധുവീട്ടിലായിരുന്നതിനാലാണ് രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."