HOME
DETAILS

ഒത്തുതീര്‍പ്പിന് തുഷാര്‍; നാസില്‍ അബ്ദുല്ലയുമായി ചര്‍ച്ച നടത്തി, കോടതിക്ക് പുറത്ത് രമ്യമായി പ്രശ്‌നം തീര്‍ക്കാന്‍ ശ്രമം

  
backup
August 23, 2019 | 6:53 AM

thushar-vellappally-and-nasil-abdulla-meet-together-for-compermise-talk12

തിരുവനന്തപുരം: ചെക്ക് കേസില്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയുമായി തുഷാര്‍വെള്ളാപ്പള്ളി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. ദുബൈയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ചര്‍ച്ച നടന്നത്. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് ചര്‍ച്ചക്ക് ശേഷം പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. കോടതിക്ക് പുറത്ത്‌വച്ച് തന്നെ കേസ് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ലഭിക്കാനുള്ള മുഴുവന്‍ തുകയും ലഭിക്കാതെ കേസ് പിന്‍വലിക്കില്ലെന്ന് നാസില്‍ നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞിരുന്നു. ഏതുവിധത്തിലുള്ള ചര്‍ച്ചക്കും തയാറാണെന്നും ചെക്കിലെ ഒപ്പ് വ്യാജമാണെങ്കില്‍ തുഷാറിന് കോടതിയില്‍ തെളിയിക്കാമെന്നും നാസില്‍ പറഞ്ഞു. തുഷാര്‍ പണം നല്‍കാനുള്ള ധാരാളം പേര്‍ ഗള്‍ഫിലുണ്ട്. ഭയം കാരണം പലരും പരാതിപ്പെടാതിരിക്കുകയാണ്.

തുഷാര്‍ കാരണം തനിക്ക് ആറ് മാസം ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റ ശ്രീധരന്‍ പിള്ളക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഘടകക്ഷി നേതാവായതിനാല്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞ് ഒഴിവാകുകയാണ് ചെയ്തത്. ഇതുവരേ ഭീഷണികളൊന്നും നേരിട്ടില്ലെങ്കിലുംതന്റെ സുരക്ഷസംബന്ധിച്ച് ആശങ്കകളുണ്ടെന്നും അദ്ദേഹം നേരത്തേ സൂചിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രക്ഷാപ്രവർത്തനക്കേസ്' അട്ടിമറിച്ച സംഭവം ; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  8 hours ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  8 hours ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  8 hours ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  8 hours ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  8 hours ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  8 hours ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  9 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 hours ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  9 hours ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  9 hours ago