മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം
മുംബൈ: മുംബൈയില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പെണ്‍കുട്ടിയെ കടന്നുപിടിച്ച് പൊലിസുകാരന്‍. സിവില്‍ ഡ്രസ് ധരിച്ചെത്തിയ പൊലിസുകാരന്‍ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ദാദറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.
സിവില്‍ ഡ്രസ് ധരിച്ചെത്തിയ പൊലിസുകാരന്‍ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ പൊലിസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഷ ഗെയ്ക്വാദ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.
'' മുംബൈ പൊലിസ് എന്ത് പെരുമാറ്റമാണിത്? എന്തിനാണ് ഒരു ആണ്‍ പൊലിസുകാരന്‍ യുവതിയായ പ്രതിഷേധക്കാരിയെ ഇത്തരത്തില്‍ കയ്യേറ്റം നടത്തുന്നത്? എന്തുകൊണ്ടാണ് ഇത് കൈകാര്യം ചെയ്യാന്‍ വനിത പൊലിസിനെ അനുവദിക്കാത്തത്? ഇയാള്‍ക്കെതിരെ എന്ത് നടപടിയെടുക്കും? ഇത് അംഗീകരിക്കാനാവില്ല,' വര്‍ഷ എക്‌സില്‍ കുറിച്ചു.
What is this behaviour Mumbai Police? Why is a male cop mandhandling a young female protestor like this? Why isn't he letting his female colleagues handle this? What action will be taken against him? This is unacceptable @Dev_Fadnavis pic.twitter.com/H48j8l4JhI
— Prof. Varsha Eknath Gaikwad (@VarshaEGaikwad) July 23, 2026
വീഡിയോ പ്രചരിച്ചതിന് പിന്നാലെ എന്‍സിപി (എസ്പി) നേതാവ് രോഹിത് പവാറും പൊലിസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
അതേസമയം പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം മുംബൈ പൊലിസ് തള്ളി. പുരുഷ പ്രതിഷേധക്കാരനെ തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതി അബദ്ധത്തില്‍ ഇടയില്‍പ്പെട്ടെന്നാണ് പൊലിസിന്റെ ന്യായീകരണം. വൈറല്‍ വീഡിയോ പങ്കുവെച്ച് കൊണ്ട് കോണ്‍ഗ്രസ് എംപി നടത്തിയത് തെറ്റായ വ്യാഖ്യാനമാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."