കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജു-റീന ദമ്പതികളുടെ ഇളയമകളായ ഇതള്‍ (6) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
കാവുന്തറ എ.എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇതളിനെ കഴിഞ്ഞ ശനിയാഴ്ച പനി രൂക്ഷമായതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിനിയുടെ അപ്രതീക്ഷിത മരണവാര്‍ത്ത അധ്യാപകരെയും സഹപാഠികളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. ആദരസൂചകമായി കാവുന്തറ എ.എല്‍.പി. സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഇതളിന്റെ മൃതദേഹം രാവിലെ 10.30ഓടെ കാവുന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശിവാനിയാണ് ഏക സഹോദരി.
A 6-year-old girl who was undergoing treatment for fever has died. The deceased is Ithul, the youngest daughter of Palayatt Shaju and Reena of Kavunthara, Naduvannur. She passed away in the early hours of today while undergoing treatment at Kozhikode Medical College Hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."