HOME
DETAILS

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

  
July 24, 2026 | 8:13 AM

kerala-high-court-slams-dysp-over-dr-ram-arrest-lapses

കൊച്ചി: ഡന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങള്‍ക്കുണ്ടോയെന്നും ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കണമെന്ന് ആരെങ്കിലും പറഞ്ഞോയെന്നും കോടതി ചോദിച്ചു. 

ഡോ. റാമിനെ അറസ്റ്റ് ചെയ്തപ്പോള്‍ സുപ്രിംകോടതി അനുശാസിക്കുന്ന തരത്തിലുള്ള ഗ്രൗണ്ട്‌സ് ഓഫ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നതോടെയാണ് അറസ്റ്റിലായ ദിവസം തന്നെ പ്രതിക്ക് ജാമ്യം ലഭിക്കാനിടയാക്കിയത്. പ്രതി പുറത്തുപോകട്ടെ എന്ന് കരുതി ഡി.വൈ.എസ്.പി മനപൂര്‍വ്വം വീഴ്ച്ച വരുത്തുകയായിരുന്നുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിയമപരമല്ലാത്ത നടപടികളിലൂടെ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലിസ് നോക്കിയാല്‍ സാധാരണക്കാരുടെ കാര്യങ്ങള്‍ നോക്കാന്‍ കോടതി ഇടപെടുമെന്നും വ്യക്തമാക്കി. 

ഓപ്പറേഷന്‍ തൂഫാന്‍ ഉള്‍പ്പെടെയുള്ള നല്ല കാര്യങ്ങള്‍ ചെയ്യുന്ന സമയത്ത് ആഭ്യന്തര വകുപ്പിന്റെ ശോഭ കെടുത്താനുള്ള ഉദ്ദേശത്തിലാണോ നിങ്ങളിത് ചെയ്തത്? നിങ്ങള്‍ക്ക് നിയമം അറിയില്ല ? പിന്നെ എങ്ങനെയാണ് ഇത്രയും പ്രധാനപ്പെട്ട കേസില്‍ വീഴ്ച്ച സംഭവിച്ചു? പ്രതിക്ക് സുപ്രിംകോടതി വരെ പോകാന്‍ എന്തിനാണ് അവസരം നല്‍കിയത്?  എന്നിങ്ങനെ ഗുരുതരമായ വിമര്‍ശനങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. 

ഇനി ആവര്‍ത്തിക്കില്ലെന്ന് ഡി.വൈ.എസ്.പി പറഞ്ഞെങ്കിലും ഗുരുതരമായ തെറ്റാണിതെന്നും സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ജസ്റ്റിസ് ബദറുദ്ദീന്‍ വ്യക്തമാക്കി. 

കോടതി നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുധീര്‍ കല്ലന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായത്. 

അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ എ.ഡി.ജി.പിയ്ക്ക് നിര്‍ദേശം നല്‍കിയ കോടതി, ഹരജി രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

 

 

The Kerala High Court sharply criticized a Deputy Superintendent of Police (DYSP) over alleged lapses in the arrest of Dr. Ram, questioning whether there was any hostility towards the Home Department. The court expressed dissatisfaction with the handling of the case and sought accountability for the procedural shortcomings, underscoring the need for proper law enforcement practices.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 hours ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 hours ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 hours ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 hours ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  4 hours ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  4 hours ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  4 hours ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  4 hours ago