മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ കംപ്യൂട്ടറുകള്‍ പണിമുടക്കി
മട്ടന്നൂര്‍: കംപ്യൂട്ടര്‍ നെറ്റ്വര്‍ക്ക് തകരാറിലായതിനെ തുടര്‍ന്നു മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ആധാരം രജിസ്ട്രേഷന് മുടങ്ങി. രണ്ടു ദിവസമായി ഇവിടെ ഇന്റര്‍നെറ്റ് ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതുമൂലം ഇന്നലെ ഭൂമി റജിസ്ട്രേഷനും ആധാരം പകര്‍പ്പിനുമുള്ള അപേക്ഷകര്‍ വൈകിട്ടു വരെ കാത്തു നിന്നു മടങ്ങി. കുടിക്കട സര്‍ട്ടിഫിക്കറ്റുകളും നല്കാന് കഴിഞ്ഞില്ല. ആധാരം റജിസ്ട്രേഷന് ഓണ്‍ലൈന്‍ ആക്കിയതിനാല്‍ ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാതെ ഇടപാടുകള്‍ നടത്താനാവില്ല. രജിസ്ട്രേഷന് ഫീസ് അടയ്ക്കാനും ഇന്റര്‍നെറ്റ് വേണം. ട്രഷറി ഓഫിസുമായുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സബ്ട്രഷറി വഴിയാണ് പണം അടയ്ക്കേണ്ടത്. റജിസ്ട്രാര്‍ ഓഫിസില്‍ ഇപ്പോള്‍ പണം സ്വീകരിക്കാറില്ല. നെറ്റ്വര്‍ക്ക് തകരാറാകുമ്പോള് ഈ സംവിധാനങ്ങളെല്ലാം നിലയ്ക്കുന്നു. ബി.എസ്.എന്‍.എല്‍ അധികൃതര്‍ പരിശോധന നടത്തുകയും മോഡം ഉള്‍പ്പെടെയുള്ളവ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."