HOME
DETAILS
MAL
ആധാര്‍ രജിസ്ട്രേഷന്: സോഫ്റ്റ്വെയര് തകരാറിലായതായി പരാതി
backup
June 07 2017 | 20:06 PM
പെരിങ്ങത്തൂര്‍: ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുപയോഗിക്കുന്ന സോഫ്റ്റ്വെയര് തകരാറിലായതായി പരാതി. സോഫ്റ്റ്വെയര് സംവിധാനം താറുമാറായതോടെ അക്ഷയ കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലായി. ഭാരതീയ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് വിഭാഗം (യു.ഐ.ഡി.ഐ.എ)ന്റെ സോഫ്റ്റുവെയര്‍ തകരാര്‍ മൂലം ആധാര്‍ എന്റോള്‍ ചെയ്യാനെത്തുന്നവര്‍ ബുദ്ധിമുട്ടിലായി. സോഫ്റ്റ്വെയര് തകരാറും ജി.പി.എസ് സംവിധാനത്തിന്റെ പോരായ്മയും കാരണം കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരുന്നെന്ന് അക്ഷയ കേന്ദ്രങ്ങള്‍ പരാതിപ്പെടുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അക്ഷയ ജീവനക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."