കശാപ്പ് നിയന്ത്രണം ഭരണപരാജയം മറികടക്കാനുള്ള തന്ത്രം: എം. റഹ്്മത്തുല്ല
കണ്ണൂര്‍: കന്നുകാലി കശാപ്പു നിയന്ത്രണത്തിലൂടെ മൂന്നു വര്‍ഷത്തെ ഭരണപരാജയം മറച്ചുവെക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നു എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി എം. റഹ്്മത്തുല്ല.
കന്നുകാലി കശാപ്പു നിയന്ത്രണത്തിനെതിരേ എസ്.ടി.യു നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ്ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു വര്‍ഷത്തെ ഭരണം കൊണ്ടു സാധാരണക്കാര്‍ക്ക് ഓര്‍ക്കാനുള്ള ഒരു നല്ല കാര്യവും മോദി സര്‍ക്കാര്‍ നടപ്പാക്കിയില്ല. കശാപ്പു നിയന്ത്രണം സംസ്ഥാനങ്ങളുടെ അധികാര പരിധിയലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണത്തിലൂടെ സര്‍ക്കാരിനു ഏതാണ്ട് 28000 കോടി രൂപയുടെ നഷ്ടമുണ്ടായേക്കും. കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള നീക്കം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ എം.എ കരീം അധ്യക്ഷനായി. മുസ്്ലിംലീഗ് ജില്ലാ ട്രഷറര്‍ വി.പി വമ്പന്‍, അന്‍സാരി തില്ലങ്കേരി, നേതാക്കളായ ആലിക്കുഞ്ഞി പന്നിയൂര്‍, എ.പി ബദറുദ്ദീന്‍, വി.കെ.സി മജീദ്, എ.എല്‍ അഷ്റഫ്, റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."