HOME
DETAILS
MAL
പുതുതായി അവസരം ലഭിച്ചവര്‍ 19 നകം പണം അടയ്ക്കണം
backup
June 08 2017 | 00:06 AM
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പോകാന്‍ പുതുതായി അവസരം ലഭിച്ച 364 പേര് ഈ മാസം 19 നകം പണം അടയ്ക്കണം. ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച കാത്തിരിപ്പ് പട്ടികയിലെ ആദ്യ 324 പേര്‍ക്കും മെഹ്റം സീറ്റില്‍ 40 പേര്‍ക്കുമാണ് അവസരം ലഭിച്ചത്. ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ 2,35,150 രൂപയും, അസീസിയ്യ കാറ്റഗറിയിലുള്ളവര്‍ 2,01,750 രൂപയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ അടയ്ക്കണം. എന്നാല്‍ മുഴുവന്‍ വിമാനക്കൂലിയും നല്കേണ്ടവര് 10,750 രൂപയും, ബലികര്‍മത്തിന് കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8,000 രൂപയും അധികം അടയ്ക്കണം. പണമടച്ച ബാങ്ക് പേ-ഇന്‍-സ്ലിപ്പിന്റെ കോപ്പിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും 19 നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."