വൈദ്യുതീകരണം പൂര്‍ത്തിയായിട്ടും ചെറുവത്തൂരിലേയ്ക്ക് ട്രെയിനില്ല
കണ്ണൂര്‍: ഷൊര്‍ണൂര്‍ - ചെറുവത്തൂര്‍ പാത വൈദ്യുതീകരണം പൂര്‍ത്തിയായിട്ടും ചെറുവത്തൂരിലേയ്ക്ക് ട്രെയിന്‍ ഓടുമെന്ന പ്രഖ്യാപനം ജലരേഖയാകുന്നു. അതിവേഗപാത കണ്ണൂരില്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിനു പിന്നാലെയാണ് കാസര്‍കോട് ജില്ലയ്ക്ക് വൈദ്യുതട്രെയിനുകളും നഷ്ടമാകുന്നത്.
ചെറുവത്തൂരില്‍ നിന്ന് മംഗളൂരുവിലേയ്ക്ക് ട്രെയിനുകള്‍ ഓടണമെങ്കില്‍ ഡീസല്‍എന്‍ജിന്‍ ഓരോ ട്രെയിനിനും വേണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് വലിയ തോതിലുള്ള നഷ്ടത്തിന് കാരണമാകുമെന്ന വിദഗ്ധഉപദേശം ലഭിച്ചതോടെ റെയില്‍വേ തീരുമാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇക്കാരണത്താലാണ് ഇപ്പോള്‍ ചെറുവത്തൂരിലേയ്ക്കുള്ള സര്‍വിസ് ഒഴിവാക്കിയതെന്നാണ് അധികൃതരില്‍ നിന്ന് ലഭിച്ചവിവരം. മംഗളൂരു വരെയുള്ള വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ മാത്രമേ ഇനി കണ്ണൂര്‍ മുതല്‍ സര്‍വിസ് ആരംഭിക്കാനാകുവെന്നും സൂചനയുണ്ട്. അടുത്തവര്‍ഷം മാര്‍ച്ചില്‍ മാത്രമേ ഈ പാതയുടെ വൈദ്യുതീകരണം പൂര്‍ത്തിയാവുകയുള്ളു. അതേസമയം കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് വൈദ്യുത എന്‍ജിന്‍ ഘടിപ്പിച്ച് ദിവസവും പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്.
നിലവില്‍ വൈദ്യുതീകരിച്ച പാതയിലൂടെ ഗുഡ്‌സ് ട്രെയിനുകളാണ് പയ്യന്നൂര്‍വരെ സര്‍വിസ് നടത്തുന്നത്. അതോടൊപ്പം കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും ഓടുന്നുണ്ട്. ഷൊര്‍ണൂരില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഗുഡ്‌സ് ട്രെയിനും ജനശതാബ്ദിയും ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്.
പാതയിലെ തിരൂരിലും എലത്തൂരിലുമുള്ള സബ് സ്റ്റേഷന്‍ പണി പൂര്‍ത്തിയാവാത്തതിനാലാണ് പാതയില്‍ ഇലക്ട്രിക് ട്രെയിനിന് ഓടാന്‍ കഴിയാത്തത്. കഴിഞ്ഞ ജൂണ്‍ 16 നാണ് വൈദ്യുതീകരണം പൂര്‍ത്തിയായ ഷൊര്‍ണൂര്‍ - ചെറുവത്തൂര്‍ പാതയുടെ ഉദ്ഘാടനം റെയില്‍വേ മന്ത്രി സുരേഷ്പ്രഭു എറണാകുളത്തു നിന്ന് ടെലികോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."