ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കര്‍മപദ്ധതി
കല്‍പ്പറ്റ: ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് കര്‍മ പദ്ധതിക്ക് രൂപം നല്‍കി.
പ്രളയത്തിന് ശേഷം ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും നിരവധി കുട്ടികള്‍ കൊഴിഞ്ഞു പോയി എന്ന കണ്ടത്തലിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ സ്‌കൂളില്‍ തിരികെ എത്തിക്കുന്നതിനും ഈ വര്‍ഷം വിജയ ശതമാനം ഉയര്‍ത്തുന്നതിനുമായി കര്‍മ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സാക്ഷരതാ പ്രവര്‍ത്തകര്‍, സ്‌കൂള്‍ പി.ടി.എ എന്നിവരുമായി ചേര്‍ന്ന് കൊഴിഞ്ഞു പോക്ക് ഇല്ലന്ന് ഉറപ്പ് വരുത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രളയത്തിന് ശേഷം അധ്യയനം ആരംഭിച്ച ശേഷം ആയിരത്തിലെറെ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നില്ലന്നാണ് അനൗദ്യോകിക കണക്ക്. എന്നാല്‍ ഇരുന്നൂറ് കുട്ടികള്‍ സ്‌കൂളില്‍ തിരികെ എത്തിയിട്ടില്ലന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്.
സ്‌കൂളുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. എന്നാല്‍ എത്ര കുട്ടികളാണ് സ്‌കൂളിലെത്താത്തത് എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.
ഈ സാഹചര്യത്തിലാണ് ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് കര്‍മ പദ്ധതിക്ക് രൂപം നല്‍കിയത്. തുടര്‍ച്ചയായ സ്‌കൂള്‍ അവധികളാണ് പ്രളയകാലത്ത് ഉണ്ടായത്. എന്നാല്‍ അവധിക്ക്‌ശേഷം ജില്ലയിലെ വിദ്യാലയങ്ങളിലേക്ക് മുഴുവന്‍ കുട്ടികളും തിരിച്ചെത്തിയിട്ടില്ല.
ഇതിന്റെ ഭാഗമായി കൃത്യമായ കണക്ക് തയാറാക്കുന്നതിന് ഈ മാസം 24ന് ജില്ലയില്‍ ട്രോപ്പ് സര്‍വേ നടക്കും. തുടര്‍ന്ന് കല്‍പ്പറ്റയില്‍ വിപുലമായ യോഗം ചേരും. ഈ യോഗത്തില്‍ അധ്യായനം ആരംഭിച്ച ശേഷം ആറാം പ്രവൃത്തി ദിവസത്തിലെ ഹാജര്‍ നിലയും ഇപ്പോഴത്തെ ഹാജര്‍ നിലയും സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഹാജരാക്കണം.
തുടര്‍ന്ന് ഈ മാസം 29 മുതല്‍ മൂന്ന് ഉപജില്ലകളിലും പ്രത്യേക യോഗം നടക്കും. 29ന് രാവിലെ പത്ത് മണിക്ക് കലക്ട്രേറ്റിലെ എ.പി.ജെ ഹാളില്‍ നടക്കുന്ന യോഗത്തില്‍ പ്രധാന അധ്യാപകര്‍, പി.ടി.എ പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, വിദ്യാ സ്റ്റാന്റിഭ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജനമൈത്രി പൊലിസ് , എക്‌സൈസ്, എസ്പിസി ചാര്‍ജ് ഓഫിസര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതേ ദിവസം തന്നെ ഉച്ചക്ക് രണ്ട് മണിക്ക് വൈത്തിരി ഉപജില്ലയിലെ ബന്ധപ്പെട്ടവരുടെ യോഗവും 30ന് രാവിലെ പതിനൊന്ന് മണിക്ക് മാനന്തവാടി ഉപജില്ല യോഗം മാനന്താവിട ബി.ആര്‍.സിയും നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബത്തേരി ഉപജില്ല ഡയറ്റിലും നടക്കും.
തുടര്‍ന്ന് ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, മെന്റര്‍ ടീച്ചര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് ഒരോ പ്രദേശങ്ങളും കേന്ദ്രീകരിച്ച് കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
സഹവാസ ക്യാംപ്, പരീക്ഷകള്‍ എന്നിവ പ്രെജക്ടില്‍ ഉള്‍പ്പെടുത്തും.കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ അടക്കം ജില്ലയില്‍ വിജയശതമാനം കുറഞ്ഞിരുന്നു ഈ സാഹചര്യം കൂടി കണക്കിലെടുത്ത് നവംമ്പര്‍ ,ഡിസംമ്പര്‍ ,ജനുവരി മാസങ്ങളില്‍ എല്ലാ സ്‌കൂളുകളിലും മാസത്തില്‍ മൂന്ന് ദിവസം വീതം റസിഡന്‍ഷ്യല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."