HOME
DETAILS

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് വെല്ലുവിളി, ബലപരീക്ഷണം

  
backup
October 21 2018 | 19:10 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa


കോഴിക്കോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പോരാട്ടം മണ്ഡലവും കടന്ന് കോടതിയിലേക്കു നീണ്ടുകിടക്കുകയാണിപ്പോഴും. ബി.ജെ.പിയെ തോല്‍പിച്ച് എം.എല്‍.എയായിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ മരണത്തോടെ ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തര്‍ക്കം കോടതിയില്‍ തുടരുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫോട്ടോഫിനിഷിങ്ങിലായിരുന്നു മുസ്‌ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം. 89 വോട്ടുകള്‍ക്കു ബി.ജെ.പിയിലെ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തി രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ റസാഖ് വെന്നിക്കൊടി പാറിച്ചെങ്കിലും പിന്നീട് പോരാട്ടം കോടതിയിലായി. കള്ളവോട്ട് ആരോപണവുമായി എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രന്‍ കോടതിയെ സമീപിച്ചു. 286 പേര്‍ വ്യാജ വോട്ടര്‍മാരായിരുന്നു എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ഇതില്‍ മരണപ്പെട്ട ആറു പേരുടെ വിവരങ്ങള്‍ സഹിതമാണ് കെ. സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍, മരിച്ചെന്നു സുരേന്ദ്രന്‍ അവകാശപ്പെട്ടവരില്‍ ഏറെപ്പേരെയും കോടതിയില്‍ ഹാജരാക്കിയാണ് മുസ്‌ലിം ലീഗും യു.ഡി.എഫും ഈ ആരോപണത്തിന്റെ മുനയൊടിച്ചത്. ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാകവേയാണ് പി.ബി അബ്ദുല്‍ റസാഖിന്റെ മരണം. എതിര്‍കക്ഷി മരണപ്പെട്ടുവെങ്കിലും തനിക്കു നീതി വേണമെന്നും കേസ് ഉടന്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സുരേന്ദ്രന്റെ നീക്കം. ഇങ്ങനെ വന്നാല്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് തര്‍ക്കം കോടതിയില്‍ തുടരാനാണ് സാധ്യത. ഇതില്‍ കോടതിയുടെ തീര്‍പ്പിനു ശേഷമായിരിക്കും മണ്ഡലം ഒരു ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങുക. ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയാല്‍ ബി.ജെ.പിക്കായിരിക്കും കടുത്ത ബലപരീക്ഷണം നേരിടേണ്ടിവരിക.
പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി എത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ മാറിയ രാഷ്ട്രീയ സാഹചര്യം സുരേന്ദ്രനു ഗുണത്തിലേറെ ദോഷമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, വിജയത്തില്‍ കുറവൊന്നും ബി.ജെ.പി ദേശീയ നേതൃത്വം കേരളത്തില്‍നിന്നു പ്രതീക്ഷിക്കുന്നുമില്ല.
ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷയ്‌ക്കൊത്തു കേരളത്തില്‍ ബി.ജെ.പി സംവിധാനത്തെ ഉപതെരഞ്ഞെടുപ്പിനു തയാറാക്കുകയെന്നതാണ് ശ്രീധരന്‍പിള്ള നേരിടുന്ന ആദ്യ വെല്ലുവിളിയും. എന്നാല്‍, കേരളത്തിന്റെ വടക്കേയറ്റത്തെ മണ്ഡലത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം എന്തു നിലപാട് സ്വീകരിക്കുമെന്നതു നിര്‍ണായകമായിരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ബി അബ്ദുല്‍ റസാഖിന് 56,870 വോട്ട് ലഭിച്ചപ്പോള്‍ സുരേന്ദ്രന് 56,781 വോട്ടുകള്‍ ലഭിച്ചു. സി.പിഎമ്മിലെ സി.എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടുകളാണ് ലഭിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  25 days ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago