ചിദംബരത്തിന് ഇന്നു വരെ സംരക്ഷണം
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അറസ്റ്റ്ചെയ്യുന്നതില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനുള്ള സംരക്ഷണം ഇന്ന് വരെ തുടരും. മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വാദം തുടരുന്നതിനാലാണ് സുപ്രിംകോടതി അദ്ദേഹത്തിന്റെ സംരക്ഷണം നീട്ടിയത്. കുറ്റപത്രം സമര്‍പ്പിക്കും വരെ തെളിവുകളുടെ വിവരങ്ങളോ കേസ് ഡയറിയോ പ്രതിക്ക് കൈമാറാനാകില്ലെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അറസ്റ്റ് ചിദംബരത്തെ അപമാനിക്കാന്‍ വേണ്ടിയല്ല, കേസിലെ അന്വേഷണത്തിന് വേണ്ടിയാണ്. കുറ്റക്കാരനാണെന്ന് വിശ്വസിക്കാന്‍ തക്ക തെളിവുകള്‍ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാല്‍ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ട്. കസ്റ്റഡിയില്‍ വിടണോ എന്നത് പ്രത്യേക കോടതി ജഡ്ജിയാണ് തീരുമാനിക്കേണ്ടതെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. കേസില്‍ ഇന്നും വാദം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."